HOME
DETAILS

ഉള്‍ക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന് പുല്ലുവില

  
backup
October 22 2017 | 02:10 AM

%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4

തിരുവനന്തപുരം: അന്നത്തിന് വകതേടി ഉള്‍ക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന്‍ അപകട ഭീഷണിയില്‍. നടുക്കടലില്‍ കപ്പലിടിച്ച് അപകടം പതിവാകുന്നത് മത്സ്യത്തൊഴിലാളികളുടെ ഭീതി വര്‍ധിപ്പിക്കുന്നു. 

കഴിഞ്ഞ പത്ത് മാസത്തിനിടെ അഞ്ച് കപ്പല്‍ അപകടങ്ങളാണ് ഉള്‍ക്കടലില്‍ നടന്നത്. ഇതില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. ഈ അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ രക്ഷക്കെത്തിയത് സഹജീവികളായ ബോട്ടുകാര്‍ തന്നെയായിരുന്നു. കോസ്റ്റല്‍ ഗാര്‍ഡോ കോസ്റ്റല്‍ പൊലിസോ മത്സ്യത്തൊഴിലാളികളെ സഹായിക്കാനെത്തിയില്ല.
മത്സ്യ ബോട്ടിലിടിച്ച ഒരു കപ്പലിനെതിതിരേയും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇരുപത്തിനാലു മണിക്കൂറും നിരീക്ഷണമുള്ള റഡാര്‍ സംവിധാനവും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റവുമടക്കം അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള പ്രതിരോധ മന്ത്രാലയം അപകടം വരുത്തിയ കപ്പലുകളെ കണ്ടെത്താന്‍ ഒരു ശ്രമവും നടത്തുന്നില്ല. ഉള്‍ക്കടലിന്റെ സംരക്ഷണം തീരദേശ സേനയ്ക്കാണ്. ഓരോ സംസ്ഥാനത്തിനും മത്സ്യ ബന്ധനത്തിനായി അതിര്‍ത്തി നിര്‍ദേശിച്ചിട്ടുണ്ട്. പലപ്പോഴും മത്സ്യബന്ധനം നടത്തുന്ന മേഖലകള്‍ വഴിയാണ് കപ്പലുകള്‍ പോകുന്നത്. കപ്പല്‍ ചാലുകള്‍ തെറ്റിച്ചാണ് നിരവധി കപ്പലുകള്‍ സര്‍വിസ് നടത്തുന്നത്. കൊച്ചിയില്‍ തീര സംരക്ഷണ സേനയും നേവിയും ചേര്‍ന്ന് ജോയിന്റ് ഓപ്പറേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് അപകടം വന്നാല്‍ ഇവര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ജനുവരി എട്ടിന് ഹര്‍ഷിത എന്ന ബോട്ടില്‍ കപ്പലിടിച്ച് അപകടമുണ്ടായപ്പോള്‍ നേവിയും തീര സംരക്ഷണ സേനയും നല്‍കിയ തെറ്റായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബോട്ടുടമയ്ക്ക് ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല.
ലക്ഷങ്ങള്‍ മുടക്കിയാണ് മീന്‍ പിടിയ്ക്കാന്‍ ബോട്ടുകള്‍ കടലിലിറക്കുന്നത്. ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പ എടുത്താണ് പലരും ബോട്ടുകളും മത്സ്യബന്ധനത്തിനുള്ള മറ്റു ഉപകരണങ്ങളും വാങ്ങുന്നത്. അപകടം നടന്ന ബോട്ടുകള്‍ക്കൊപ്പം ഇത് വാങ്ങിയവരുടെ കുടുംബത്തിന്റെ ഭാവിയും കടലിലൊതുങ്ങുകയാണ്.
കഴിഞ്ഞ 13ന് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിടിച്ച് ബോട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ അസംസ്വദേശിയും കുളച്ചല്‍ സ്വദേശിയും മരിച്ച സംഭവത്തിലും അപകടം വരുത്തിയ കപ്പല്‍ ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആറുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ രക്ഷപെട്ടിരുന്നു. ഇനിയും രണ്ടാളുകളെ കണ്ടെത്താനുണ്ട്.
കടലില്‍ അപകടം നടന്നാലുടന്‍ അധികൃതരെ അറിയിക്കേണ്ടത് കപ്പലിന്റെ ക്യാപ്റ്റന്റെ ചുമതലയാണ്. ഇത് അറിയിക്കാതിരുന്നാല്‍ ക്യാപ്റ്റനെതിരേ നടപടിയെടുക്കാം. എന്നാല്‍ അപകടം വരുത്തുന്ന കപ്പലുകളുടെ ക്യാപ്റ്റന്‍മാര്‍ രക്ഷപ്പെടുകയാണ്. തീര സുരക്ഷമാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന നിലപാടിലാണ് തീരസംരക്ഷണ സേന. അന്താരാഷ്ട്ര കപ്പല്‍ചാലുകളില്‍ നടക്കുന്ന അപകടങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് പരിധിയുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago