സൗജന്യ നേത്രചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയയും
ഹരിപ്പാട്: രത്‌നന്‍ സാര്‍ ഫൗണ്ടേഷന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും തിരുനെല്‍വേലി അരവിന്ദ് കണ്ണ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാക്യാമ്പും തിമിര ശസ്ത്രക്രിയയും നാളെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ഹരിപ്പാട് തെക്കേനടയിലുള്ള ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വെച്ച് നടക്കും. നേത്രചികിത്സാക്യാമ്പിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ സുശീലന്‍ അദ്ധ്യക്ഷത വഹിക്കും. രത്‌നന്‍ സാര്‍ ഫൗണ്ടേഷന്‍ സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്ന പള്ളിപ്പാട് അകംകുടി നൂറാം നമ്പര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ താക്കോല്‍ദാന കര്‍മ്മം മുന്‍ എം.എല്‍.എ. ടി.കെ ദേവകുമാര്‍ നഗരസഭാ വൈസ്‌ചെയര്‍മാന്‍ എം.കെ.വിജയന് നല്‍കി നിര്‍വ്വഹിക്കും. പ്രൊഫ.കോഴിശ്ശേരി രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.സജീവ്, ബി.ബാബു രാജ്, വൃന്ദ എസ്.കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രാജേന്ദ്രക്കുറുപ്പ്, രാധാരാമചന്ദ്രന്‍, എച്ച്.നിയാസ്, ജിമ്മി വി. കൈപ്പള്ളില്‍, എസ്. സുരേഷ്‌കുമാര്‍, വി.ബി.രത്‌നകുമാരി, കൗണ്‍സിലര്‍മാരായ ശോഭാ വിശ്വനാഥ്, കുഞ്ഞുമോള്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമന്‍, സി.ബി.സി.വാര്യര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.സത്യപാലന്‍, ലയണ്‍സ് ക്ലബ്ബ് സൈറ്റ് ഫസ്റ്റ് ഡിസ്ട്രിക്ട് ചെയര്‍ പേഴ്‌സണ്‍ രാധാമണി വേണുഗോപാല്‍, പി.ചന്ദ്രമോഹന്‍, എന്നിവര്‍ സംസാരിക്കും. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റും രത്‌നന്‍ സാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ആര്‍.ഹരീഷ് ബാബു സ്വാഗതവും ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പി.സി.അനില്‍കുമാര്‍ നന്ദിയും പറയും.
ക്യാമ്പില്‍ രോഗികള്‍ക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 7 മണിമുതല്‍ ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഒ.പി.ടിക്കറ്റ് വാങ്ങേണ്ടതാണ്. തിമിരം ബാധിച്ചവരെ അന്നേദിവസം തന്നെ തിരുനെല്‍വേലി അരവിന്ദ് കണ്ണ് ആശുപത്രിയില്‍ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തി നാലാം ദിവസം തിരികെ എത്തിക്കുന്നതാണ്.
രോഗികളുടെ യാത്രാച്ചെലവ് ചികിത്സ, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പത്രസമ്മേളനത്തില്‍ ആര്‍.ഹരീഷ് ബാബു, ആര്‍.ജയരാജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."