കലാലയ രാഷ്ട്രീയം: നിയമനിര്‍മാണം വേണമെന്ന് കേരള സര്‍വകലാശാല സെനറ്റ്
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കി. ഈ ആവശ്യമുന്നയിച്ച് അവതരിപ്പിച്ച അടിയന്തര പ്രമേയം ഇന്നലെ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ ഐകകണ്ഠേന പാസായി. കാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സെനറ്റ് യോഗത്തിന്റെ തീരുമാനം.
സിന്‍ഡിക്കേറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധിയേയും ഇന്നലെ ചേര്‍ന്ന സെനറ്റ് യോഗം തെരഞ്ഞെടുത്തു. തിരുവനന്തപുരം ലോ കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രതിനിധിയുമായ പ്രതിന് സാജ് കൃഷ്ണയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കെ.എസ്.യുവിന്റെ ഗോകുലാണ് പരാജയപ്പെട്ടത്. പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും സെനറ്റ് ചര്‍ച്ച ചെയ്തു. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് വൈകുന്നതില്‍ അടിയന്തരമായി ഇടപെടുമെന്ന് വൈസ് ചാന്‍സിലര്‍ സെനറ്റ് യോഗത്തെ അറിയിച്ചു. ചില കോഴ്സുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ സെനറ്റ് യോഗം പരിഗണിച്ചില്ല. മൂന്നു പ്രാവശ്യത്തില്‍ കൂടുതല്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് പുറത്തായ ടി.വി രാജേഷ് എം.എല്‍.എയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതിനു ശേഷമ അദ്ദേഹത്തിന്റെ സെനറ്റ് അംഗത്വം നിലനിര്‍ത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."