HOME
DETAILS

രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശനവുമായി സുധീരന്‍

  
backup
October 22 2017 | 02:10 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2


തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും മറ്റു നേതാക്കള്‍ക്കുമെതിരേ വി.എം സുധീരന്റെ വിമര്‍ശനം. സോളാര്‍ കേസിനെ രാഷ്ട്രീയമായി നേരിടാന്‍ തീരുമാനമടുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ യു.ഡി.എഫ് സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയതായി സുധീരന്‍ ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ഓഫിസ് ജാഗ്രത പുലര്‍ത്തിയില്ല. സോളാര്‍ കേസ് പ്രതികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ നിന്ന് വഴിവിട്ടു സഹായം ലഭിക്കുന്നത് തടയാനായില്ല. ഉമ്മന്‍ചാണ്ടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകുമായിരുന്നില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ല. ആരോപണവിധേയരായ മറ്റു നേതാക്കളും പൊതുപ്രവര്‍ത്തകര്‍ കാണിക്കേണ്ട ജാഗ്രത കാണിച്ചില്ല.
കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്ന നിര്‍ദേശമുയര്‍ന്നപ്പോള്‍ സുധീരന്‍ വിയോജിച്ചു. നിയമപരമായി മാത്രം നേരിട്ടാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി നേരിടുമെന്നു പറയുന്നതും ഇതിന്റെ പേരില്‍ സമരം നടത്തുന്നതും തെറ്റായ സന്ദേശമാണ് നല്‍കുക. പാര്‍ട്ടി എന്തിനെയോ ഭയപ്പെടുന്നുണ്ടെന്ന സന്ദേശമായിരിക്കും അതു നല്‍കുക.
അതിനു പകരം പാര്‍ട്ടിക്കു പറയാനുള്ളത് ജനങ്ങളോട് പൊതുയോഗത്തിലൂടെയും മറ്റും പറയുകയാണ് വേണ്ടത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയില്‍ വിഷയം ചര്‍ച്ചയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, എം.ഐ ഷാനവാസ് എം.പി തുടങ്ങിയ നേതാക്കള്‍ സുധീരനോടു വിയോജിച്ചു. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് ഹസന്‍ പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നു പറഞ്ഞുകൊണ്ട് ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണു വേണ്ടത്. സോളാര്‍ വിഷത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ അതു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ സമരം നടത്തണമെന്ന് ഷാനവാസും വേണുഗോപാലും ആവശ്യപ്പെട്ടു. സമരം ചെയ്യാതെ നിയമനടപടികള്‍ മാത്രമായി മുന്നോട്ടുപോയാല്‍ കേസിലെ വിധി വരുമ്പോള്‍ പാര്‍ട്ടി ഉണ്ടാവില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ഇതിനെ ഷാനവാസ് അനുകൂലിച്ചു. മുതിര്‍ന്ന നേതാക്കളെ തേജോവധം ചെയ്യാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുക തന്നെ വേണമെന്ന് ഷാനവാസ് പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് വി.ഡി സതീശന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരേയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഈ വിഷയത്തില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന പ്രതീതിയാണ് സതീശന്റെ പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയതെന്ന് ചില നേതാക്കള്‍ പറഞ്ഞു. എന്നാല്‍ താന്‍ പറഞ്ഞ തരത്തിലല്ല വാര്‍ത്ത പത്രത്തില്‍ വന്നതെന്നു പറഞ്ഞ് സതീശന്‍ അതിനെ നേരിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago