HOME
DETAILS

ക്രൈംബ്രാഞ്ച് ഉടച്ചുവാര്‍ക്കുന്നു; കരട് ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച യോഗം

  
backup
October 22 2017 | 02:10 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%82%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%be%e0%b4%b0


തിരുവനന്തപുരം: കേസന്വേഷണം വേഗത്തിലാക്കാന്‍ ക്രൈംബാഞ്ചിനെ ഉടച്ചുവാര്‍ക്കുന്നു. ക്രൈംബ്രാഞ്ചിന്റെ ഘടന പരിഷ്‌കരിക്കാന്‍ മുന്‍ ക്രൈംബ്രാഞ്ച് മേധാവി എ.േഹമചന്ദ്രന്‍ തയാറാക്കി സമര്‍പ്പിച്ച കരട് പുതുതായി ചുമതലയേറ്റ ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസീന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കൈമാറി. കരട്് ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.


ക്രൈംബാഞ്ചിന്റെ പ്രവര്‍ത്തനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളായാണ് തിരിക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ മൂന്ന് ഐ.ജിമാര്‍ക്ക് ഓരോ മേഖലയുടെയും ചുമതല നല്‍കും. എല്ലാ ജില്ലകളിലും എസ്.പിമാരുടെ കീഴില്‍ കേസുകള്‍ അനേഷിക്കാന്‍ സംഘത്തെ രൂപീകരിക്കും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കൈകാര്യം ചെയ്യുന്ന ആന്റിപൈറസി സെല്‍ കൊച്ചിയിലേക്കും ആഭ്യന്തര സുരക്ഷാ വിഭാഗം കോഴിക്കോട്ടേക്കും മാറ്റാന്‍ ശുപാര്‍ശയുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ അതാതു മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ടെക്‌നിക്കല്‍ യോഗ്യതയുള്ളവരെയും അഴിമതി ആരോപണം ഇല്ലാത്തവരെയും നിയമിക്കണമെന്ന് കരടില്‍ ശുപാര്‍ശയുണ്ട്. കേസുകളുടെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ കൊടുക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും എല്ലാ ജില്ലകളിലെയും ക്രൈംബ്രാഞ്ച് യൂനിറ്റുകളില്‍ നിയമിക്കുന്നവരെ അവര്‍ ഏറ്റെടുത്തിരിക്കുന്ന കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തുടരാന്‍ അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.


ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ക്രൈബ്രാഞ്ചിനെ ഉടച്ചുവാര്‍ക്കാന്‍ നേരത്തെ ലോക്‌നാഥ് ബെഹ്‌റ പദ്ധതിയിട്ടിരുന്നു. എന്‍.ഐ.എയും സി.ബി.ഐയും പോലെ കേസ് അന്വേഷിക്കുകയും അതിന്റെ ശാസ്ത്രീയ പരിശോധന നടത്താന്‍ ലാബുകള്‍ സ്ഥാപിക്കാനും പദ്ധതി തയാറാക്കിയെങ്കിലും സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
നിലവില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നീ മൂന്നു വിഭാഗങ്ങളായാണ് ക്രൈംബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. 2009ലാണു ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തനഘടന മാറ്റിയത്. ഇത് അശാസ്ത്രീയമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനും കൊലപാതകക്കേസുകള്‍ക്കും മൂന്നു വീതവും സംഘടിത കുറ്റകൃത്യങ്ങള്‍ക്കു നാലും എസ്.പിമാരാണുള്ളത്. ഭൂരിഭാഗം ജില്ലകളിലും എല്ലാ വിഭാഗവും ഇല്ലാത്തതിനാല്‍ വയനാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്‍പ്പെടെയുളള കേസുകള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രയാസപ്പെടുന്നു. ഇത് ശ്രദ്ധയില്‍ പെട്ട മുഖ്യമന്ത്രി ഘടന പരിഷ്‌കരിക്കാന്‍ കരടുണ്ടാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.


രണ്ടു വര്‍ഷം മുന്‍പ് അന്വേഷണം പൂര്‍ത്തിയാവാത്ത കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ജില്ലാതല ക്രൈംബ്രാഞ്ചുകള്‍ രൂപീകരിച്ചിരുന്നുവെങ്കിലും ആസ്ഥാന ഓഫിസില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനം പേരിന് മാത്രമായി. ക്രൈംബ്രാഞ്ച് ഐ.ജിമാര്‍ക്ക് മറ്റു കേസുകളുടെ ചുമതല നല്‍കുന്നതിനാല്‍ ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  11 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago