ആഗോള ഉപഭോക്തൃ സമ്മേളനത്തിലേക്ക് പാകിസ്താനും ഉത്തരകൊറിയക്കും ക്ഷണമില്ല
ന്യൂഡല്‍ഹി: അടുത്ത ആഴ്ച ഇന്ത്യയില്‍ നടക്കുന്ന ആഗോള ഉപഭോക്തൃ സമ്മേളനത്തിലേക്ക് ഉത്തര കൊറിയക്കും പാകിസ്താനും ക്ഷണമില്ല.
ഐക്യരാഷ്ട സഭയുടെ കീഴിലുള്ള വ്യാപാര വികസന സമിതിയുടെ നിര്‍ദേശ പ്രകാരം ഒക്ടോബര്‍ 26, 27 തിയതികളില്‍ ഇന്ത്യയില്‍ നടക്കുന്ന ആഗോള സമ്മേളനത്തിലേക്കാണ് ഇന്ത്യയുടെയും അമേരിക്കയുടെയും ശത്രു രാജ്യങ്ങളായി അറിയപ്പെടുന്ന പാകിസ്താനെയും ഉത്തര കൊറിയയേയും ഒഴിവാക്കിയത്. ഇന്ത്യയെ കൂടാതെ 23 രാജ്യങ്ങളാണ് രണ്ടു ദിവസത്തെ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. യുനൈറ്റഡ് നാഷന്‍സ് കോണ്‍ഫ്രന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റും (യു.എന്‍.സി.ടി.എ.ഡി) കേന്ദ്ര ഉപഭോക്തൃ മന്ത്രാലയവും സംയുക്തമായി ഡല്‍ഹിയില്‍ നടത്തുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാകിസ്താനെയും ഉത്തര കൊറിയയേയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രി രാംവിലാസ് പാസ്വന്‍ അറിയിച്ചു. ഇരു രാജ്യങ്ങളും സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെടുന്ന രാജ്യങ്ങളുടെ മേഖലയില്‍ ഉള്‍പ്പെട്ടതാണെന്നും എന്നാല്‍, ഈ രാജ്യങ്ങളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അറിയിച്ച മന്ത്രി, ക്ഷണിക്കാതിരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാതെ ഒഴിഞ്ഞു മാറി. ചൈന അടക്കമുള്ള മറ്റു രാജ്യങ്ങളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പാസ്വാന്‍ പറഞ്ഞു.
പുതിയ വിപണികളിലെ ഉപഭോക്താക്കളുടെ ശാക്തീകരണമെന്നതാണ് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ആഗോള സമ്മേളനത്തിന്റെ പ്രമേയം. ഉപഭോക്തൃ സംരക്ഷണത്തിന് യു.എന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുന്നതെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."