HOME
DETAILS

റേഷന്‍ സാധനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

  
backup
October 22 2017 | 02:10 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


ജംഷഡ്പൂര്‍: റേഷന്‍ സാധനങ്ങള്‍ ലഭിക്കാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ റേഷന്‍ സാധനങ്ങള്‍ കിട്ടാതെ പട്ടിണി കിടന്ന് 11 കാരി മരിക്കാനിടയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് പട്ടിണിമൂലം പെണ്‍കുട്ടി മരിച്ചത്. ആധാര്‍ കാര്‍ഡുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തതുകാരണം റേഷന്‍ സാധനങ്ങള്‍ നിഷേധിച്ചതായി ആരോപണവും ഉയര്‍ന്നിരുന്നു.
ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമല്ലെന്നും റേഷന്‍ കാര്‍ഡില്ലെങ്കില്‍ പകരം ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും കാര്‍ഡ് ഉള്ളവര്‍ക്കും റേഷന്‍ സാധനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. റേഷന്‍ സാധനങ്ങള്‍ ലഭിക്കാത്ത തുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള പരാതികളുണ്ടെങ്കിലും ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായും സംസ്ഥാന ഭക്ഷ്യമന്ത്രി സരയു റോയ് അറിയിച്ചു.
അതേസമയം പെണ്‍കുട്ടി മരിച്ചത് പട്ടിണി കാരണമല്ലെന്നും മലേറിയ രോഗം പിടിപെട്ടാണെന്നും മുഖ്യമന്ത്രി രഘുബര്‍ ദാസ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

മതിയായ ഭക്ഷണമില്ലാത്തതിനാല്‍ ആഗോളതലത്തില്‍  73 കോടി ജനങ്ങള്‍ പട്ടിണിയില്‍ 

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago