ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയില്ല: റെക്സ് ടില്ലേഴ്സന്
റിയാദ്: ഗള്‍ഫ് പ്രതിസന്ധി പെട്ടെന്നു തീരുമെന്ന പ്രതീക്ഷയില്ലെന്നും ഉപരോധരാജ്യങ്ങളുടെ കടുംപിടിത്തമാണ് ഇതിനു കാരണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന് പറഞ്ഞു.
പശ്ചിമേഷ്യ, മധ്യേഷ്യ പര്യടനത്തിന്റെ ഭാഗമായി അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്്. പര്യടനത്തിനു തുടക്കമിട്ട് അദ്ദേഹം വെള്ളിയാഴ്ച്ച സഊദിയിലെത്തിയിരുന്നു. ഖത്തര്‍, പാകിസ്താന്, ഇന്ത്യ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ടില്ലേഴ്സന് സന്ദര്‍ശിക്കുന്നുണ്ട്. തെക്കന്‍ ഏഷ്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഗള്‍ഫ് പ്രതിസന്ധി ഇപ്പോള്‍ നാലുമാസം കടന്നിരിക്കുകയാണ്. ഇത് നീണ്ടണ്ടുപോകാനുള്ള കാരണം ഉപരോധരാജ്യങ്ങളുടെ കടുംപിടിത്തമാണ്.
ഇത്രയും മാസമായിട്ടും ഉപരോധരാജ്യങ്ങള്‍ ചര്‍ച്ചയ്ക്കു പോലും സന്നദ്ധമാകാത്തത് ഇതു വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉപരോധരാജ്യങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച ടില്ലേഴ്സന് ഖത്തറിനെ പുകഴ്ത്താനും മറന്നില്ല. പരമാധികാരം അംഗീകരിച്ച് ഉപാധികളില്ലാത്ത ഏതു ചര്‍ച്ചയ്ക്കും തയാറാണെന്ന ഖത്തറിന്റെ സമീപനം കൃത്യവും വ്യക്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. വിഷയത്തില്‍ മധ്യസ്ഥംവഹിക്കാന്‍ അമേരിക്ക സന്നദ്ധമാണ്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റെക്സ് ടില്ലേഴ്സന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."