കാറ്റലോണിയയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സ്പെയിന്
മാഡ്രിഡ്: കാറ്റലോണിയ നേതാക്കളെ സ്ഥാനത്തുനിന്നു നീക്കി മേഖലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രാജോയ്. ഇന്നലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കാറ്റലോണിയയില്‍ ഉടന്‍തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും രാജോയ് അറിയിച്ചു.
പുതിയ നടപടികള്‍ ദിവസങ്ങള്‍ക്കകം സ്പാനിഷ് സെനറ്റില്‍ വയ്ക്കുമെന്നും രാജോയ് അറിയിച്ചു. കാറ്റലോണിയയുടെ ഭരണം നേരിട്ട് ഏറ്റെടുക്കുക എന്നത് തങ്ങളുടെ ആഗ്രഹമോ താല്പര്യമോ ആയിരുന്നില്ല. എന്നാല്‍, കാറ്റലോണിയ സര്‍ക്കാര്‍ നിയമവിരുദ്ധവും ഏറ്റമുട്ടല്‍ സ്വീകരിച്ചുവരുത്തുന്നതുമായ നടപടികളിലൂടെ മുന്നോട്ടുപോകുകയാണ്. അതിനാലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്-മരിയാനോ രാജോയ് കൂട്ടിച്ചേര്‍ത്തു.
കാറ്റലോണിയയില്‍ പ്രാദേശിക സര്‍ക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരുമായി യോജിപ്പിലെത്തിയതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതൃത്വം അറിയിച്ചിരുന്നു.
അതേസമയം, കാറ്റലോണിയയുടെ അധികാരം നേരിട്ട് പിടിച്ചെടുക്കാനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ബാഴ്സലോനയില്‍ ഇന്നലെ അടക്കം വന്‍ പ്രകടനങ്ങള്‍ അരങ്ങേറി. പുതിയ നീക്കത്തോട് കാറ്റലോണിയ പ്രസിഡന്റ് കാര്‍ലെസ് പ്യൂഗ്ഡിമോന്റ് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."