ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആസ്‌ത്രേലിയക്കെതിരേയുള്ള നേടിയ വമ്പന്‍ ജയം ആവര്‍ത്തിക്കാനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം 3-0ന് ഏകദിന പരമ്പര തൂത്തുവാരാന്‍ സാധിച്ചാല്‍ ഒന്നാം റാങ്കില്‍ തിരിച്ചെത്താനും ഇന്ത്യക്ക് സാധിക്കും.
ഇന്ത്യ മുന്നേറ്റ നിരയുടെ ഫോമിലാണ് പ്രതീക്ഷ വയ്ക്കുന്നത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നിവര്‍ മികച്ച ഫോമിലാണ്. മധ്യനിരയ്ക്ക് വേണ്ടത്ര സ്ഥിരതയില്ലാത്തത് ടീമിന് തിരിച്ചടിയാണ്. പ്രത്യേകിച്ച് അവസാന ഓവറുകളില്‍.
വാംഖഡെയിലെ പിച്ച് ബാറ്റിങിനെ പിന്തുണയ്ക്കുന്നതാണ്. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ടോസ് നിര്‍ണായകമാകും.
സന്നാഹ മത്സരത്തില്‍ പ്രതീക്ഷിച്ച മികവിലേക്കുയരാന്‍ കിവീസിന് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ പ്രസിഡന്റ്‌സ് ഇലവനോട് പരാജയപ്പെട്ട ടീം രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ മധ്യനിരയുടെ പരാജയം അവരെ അലട്ടുന്നുണ്ട്. 2015ലെ ലോകകപ്പിന് ശേഷം മധ്യനിരയില്‍ 11 വ്യത്യസ്ത കളിക്കാരെയാണ് കിവീസ് പരീക്ഷിച്ചത്. ജെയിംസ് നീഷാമിന് മാത്രമേ കാര്യമായിട്ടുള്ള പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചിട്ടുള്ളൂ. നീഷാം ഇന്ത്യക്കെതിരേ കളിക്കുന്നില്ല. ടോം ലാതമാണ് നീഷാമിന്റെ അഭാവം നികത്താന്‍ ടീമിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."