ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ക്യാംപയിനുമായി അമേരിക്കന്‍ കോടീശ്വരന്‍
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി ഒരു കോടീശ്വരന്‍ രംഗത്ത്. ടോം സ്‌റ്റെയര്‍ എന്ന അമേരിക്കക്കാരനാണ് ട്രംപിനെതിരെ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും ടെലിവിഷന്‍ വഴിയുമാണ് പ്രചാരണം.
ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പരസ്ചിത്രം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. വീഡിയോയില്‍ ട്രംപിനെ ഇംപീച്ച് ചെയ്യേണ്ട കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
അമേരിക്കയെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു, എഫ്.ബി.ഐയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നു, വിദേശ സര്‍ക്കാരുകളില്‍ നിന്ന് പണം വാങ്ങുന്നു, സത്യം പറയുന്ന മാധ്യമങ്ങളെ അടച്ചു പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് ട്രംപിനെതിരെ ടോം സ്‌റ്റെയര്‍ ആരോപിക്കുന്നത്.
അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളെയും ഇദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ട്രംപ് അപകടകാരിയാണെന്നും മാനസിക വിഭ്രാന്തിയുള്ളയാളെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അറിയാം. എന്നാല്‍ അവര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ടോംസ്‌റ്റെയര്‍ ആരോപിക്കുന്നു.
ഡെമോക്രറ്റിക് പാര്‍ട്ടി അംഗമാണ് ടോംസ്‌റ്റെയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."