റെക്കോര്‍ഡ് തിരുത്തി അതുല്യ വിജയം
പാലാ: അതുല്യയുടെ കൈക്കരുത്തിന് മുന്നില്‍ സ്വന്തം ഡിസ്‌ക്ക്‌സ് ത്രോ റെക്കോര്‍ഡ് വീണ്ടും വഴിമാറി. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ 2016ല്‍ സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡാണ് പാലായില്‍ അതുല്യ തിരുത്തിയത്.
തൃശൂര്‍ നാട്ടിക ഫിറഷീസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പി.എ അതുല്യ തേഞ്ഞിപ്പലത്ത് എറിഞ്ഞ് നേടിയതിനേക്കാള്‍ രണ്ട് മീറ്റര്‍ ദൂരേക്ക് ഡിസ്‌ക് പായിച്ചാണ് പുതിയ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്.
അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ 37.49 മീറ്റര്‍ ദൂരേക്കാണ് അതുല്യ പായിച്ച ഡിസ്‌ക് പറന്നിറങ്ങിയത്. കഴിഞ്ഞ വര്‍ഷം 35.41 മീറ്ററായിരുന്നു അതുല്യയുടെ ദൂരം. 28.31 മീറ്റര്‍ എറിഞ്ഞ ആലപ്പുഴ തിരുനല്ലൂര്‍ ജി.എച്ച്.എസ്.എസിലെ എസ് ആരതി വെള്ളിയും പാലക്കാട് പറളി സ്‌കൂളിലെ സി.ആര്‍ രഹില (27.57) വെങ്കലവും നേടി.
വഡോദരയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ ഡിസ്‌കസില്‍ അതുല്യ വെങ്കലം നേടിയിരുന്നു.
സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയര്‍ മീറ്റിലും അതുല്യ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 36.51 മീറ്റര്‍ ദൂരമാണ് ജൂനിയര്‍ മീറ്റില്‍ കീഴടക്കിയത്. തിരുവനന്തപുരത്ത് തന്നെ നടന്ന സൗത്ത് സോണ്‍ ജൂനിയര്‍ മീറ്റില്‍ 37.34 മീറ്റര്‍ എറിഞ്ഞും താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. സബ്ജൂനിയര്‍ വിഭാഗത്തിലും ദേശീയ, സംസ്ഥാന സ്‌കൂള്‍ കായിക മേളയിലും അതുല്യ സുവര്‍ണ താരമായിരുന്നു.
നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരമായ അതുല്യയുടെ പരിശീലകന്‍ കണ്ണനാണ്. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പരുവക്കല്‍ അജയഘോഷിന്റെയും രതിയുടെയും മകളാണ്. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോഴ്‌സ് പഠിക്കാത്ത ഓട്ടോ ഡ്രൈവറായ കണ്ണന്റെ കീഴില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് അതുല്യ ഉള്‍പ്പടെയുള്ള താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."