HOME
DETAILS
MAL
മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു
backup
October 22 2017 | 03:10 AM
തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള ടൂര്‍ഫെഡ് നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ 26 മുതലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന പാക്കേജില്‍ എക്കോ പോയിന്റ്, റോക്ക് ഗാര്ഡന്, ബ്ലോസം ഗാര്ഡന്, മാട്ടുപെട്ടി ഫാം, ഇരവികുളം നാഷണല്‍ പാര്‍ക്ക് (രാജമല), ആനമുടി എന്നീ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കും. യാത്ര, താമസം, ഭക്ഷണം എന്നിവ സഹിതം 3890 രൂപയാണ് ഈടാക്കുന്നത്.
ടൂര്‍പാക്കേജിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ടൂര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി. അജയകുമാറിന് നീലക്കുറിഞ്ഞിയുടെ ചിത്രം കൈമാറി നിര്‍വഹിച്ചു. ഫോണ്‍: 0471 2305075.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."