കഞ്ചാവ് വ്യാപനം: കാംപസ് വിങ് ധര്‍ണ നടത്തി
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ കാംപസുകളിലെ കഞ്ചാവ് വ്യാപനത്തിനു പിന്നിലെ മാഫിയാ ബന്ധം അന്വേഷിക്കണമെന്നും നിയമങ്ങള്‍ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് മാനാഞ്ചിറയില്‍ ധര്‍ണ നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.പി കുഞ്ഞിമൂസ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി.
കാംപസ് വിങ് സംസ്ഥാന വൈസ് ചെയര്മാന് റിയാസ് വെളിമുക്ക് അധ്യക്ഷനായി. സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി.എം അഷ്റഫ്, ഷാദി ഷബീബ്, ജുനൈദ് മൂര്‍ക്കനാട്, ഖയ്യൂം കടമ്പോട്, ഷബിന് മുഹമ്മദ്, കാംപസ് വിങ് ചെയര്മാന് ഇസ്ഹാഖ് ഖിളര്‍, സിറാജ് ഇരിങ്ങല്ലൂര്‍ സംസാരിച്ചു.
കാംപസ് വിങ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി.സി മുഹമ്മദ് റഈസ് സ്വാഗതവും ട്രഷറര്‍ സി.കെ അനീസ് നന്ദിയും പറഞ്ഞു.
കഞ്ചാവ് വ്യാപനത്തെ തടയാന്‍ വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കഞ്ചാവ് നിരോധനത്തിനായി നിയമ നിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ട് കാംപസുകളില്‍ നവംബര്‍ എട്ടിന് ഒപ്പുശേഖരണം നടത്തുമെന്നും കാംപസ് വിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."