വിദ്യാര്‍ഥി രാഷ്ട്രീയം; ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് എസ്.വൈ.എസ്
കോഴിക്കോട്: കലാലയങ്ങളിലെ അക്രമങ്ങള്‍ക്കും സമരപരിപാടികള്‍ക്കും ഹേതുവാകുന്ന വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരേ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷനായി. 'പ്രകാശമാണ് തിരുനബി' എന്ന പ്രമേയത്തില്‍ നബിദിന കാംപയിനും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ത്രൈമാസ ആദര്‍ശ കാംപയിനും നടത്താനും യോഗം തീരുമാനിച്ചു.
പി.കെ ഇമ്പിച്ചികോയ തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പിണങ്ങോട് അബൂബക്കര്‍, കെ.എ റഹ്മാന് ഫൈസി, ഉമര്‍ ഫൈസി മുക്കം, ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, സയ്യിദ് പൂക്കോയ തങ്ങള്‍, എം. ശരീഫ് ദാരിമി, പുത്തനഴി മൊയ്തീന് ഫൈസി, നിസാര്‍ പറമ്പന്‍, അലി ഫൈസി കുളപ്പറമ്പ്, ഇ.കെ മുഹമ്മദ് മുസ്ലിയാര്, സലിം എടക്കര, ഹംസ റഹ്മാനി കൊങ്ങിപറമ്പ്, എസ്.കെ ഹംസ റഹ്മാനി, എ.എം ശരീഫ് ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.
കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും നാസര്‍ ഫൈസി കൂടത്തായി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."