HOME
DETAILS
MAL
വിദ്യാര്‍ഥിയെ മര്‍ദിച്ച എസ്.ഐക്കെതിരേ നടപടി വേണം: മനുഷ്യാവകാശ കമ്മിഷന്
backup
October 22 2017 | 03:10 AM
കൊച്ചി: വിദ്യാര്‍ഥിയെ മര്‍ദിച്ച ഫോര്‍ട്ടുകൊച്ചി എസ്.ഐ ആന്റണി ജോസഫിനെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു. അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ സിറ്റി പൊലിസ് മേധാവിക്ക് കമ്മിഷന് നിര്‍ദേശം നല്കി. എസ്.ഐക്കെതിരേ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം ഹാജരാക്കണമെന്നും കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു.
ഇക്കഴിഞ്ഞ ജൂലൈ ആറിനായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം വര്‍ധിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ നടത്തിയ തിരച്ചിലിനിടെ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."