കേരള ത്വലബ കോണ്‍ഫറന്‍സ് സമാപിച്ചു മതപ്രബോധനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് പാരമ്പര്യത്തിന് വിരുദ്ധം: അബ്ബാസലി തങ്ങള്‍
അത്തിപ്പറ്റ (ശാലിയാത്തി നഗര്‍): മതപ്രബോധനത്തിന് വിലക്കേര്‍പ്പെടുത്തുന്ന ഭരണകൂടത്തിന്റെ നീക്കങ്ങള്‍ രാജ്യത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി 'അറിവിന്‍ വിളക്കത്ത് ഒളിച്ചിരിക്കാം' എന്ന പ്രമേയത്തില്‍ അത്തിപ്പറ്റ ശാലിയാത്തി നഗറില്‍ സംഘടിപ്പിച്ച കേരള ത്വലബാ കോണ്‍ഫറന്‍സിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെപേരില്‍ അശാന്തിയും അരാജകത്വവുംസൃഷ്ടിക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും ഇസ്‌ലാമിക പ്രബോധനത്തിന് മുന്‍കൈയെടുക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് മതവിദ്യാര്‍ഥികള്‍ക്ക് മുന്‍പിലുള്ളത്. സമകാലിക വെല്ലുവിളികളെ ക്രിയാത്മകമായി നേരിടാന്‍ വിദ്യാര്‍ഥികള്‍ സജ്ജരാകണം. അതിന് ബൗദ്ധികമായ കരുത്താര്‍ജിക്കുന്നതിനുള്ള അവസരമാണ് ത്വലബാ കോണ്‍ഫറന്‍സെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ നടന്ന തസ്വ്ഫിയ സെഷനില്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ ഉദ്‌ബോധനം നടത്തി. തൗഇയ സെഷനില്‍ ആത്മനാശത്തിന്റെ തീവ്രവാദം എന്ന വിഷയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂരും ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം എന്ന വിഷയത്തില്‍ നാസര്‍ ഫൈസി കൂടത്തായിയും ക്ലാസെടുത്തു.
തര്‍ഖിയ സെഷനില്‍ ജ്ഞാനവികാസത്തിന്റെ പൈതൃകവഴി എന്ന വിഷയത്തില്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം ക്ലാസെടുത്തു. തഖ്‌വിയ സെഷനില്‍ മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍ അതിഥിയായി. സമൂഹ സമ്പര്‍ക്കങ്ങളുടെ മനഃശാസ്ത്രം എന്ന വിഷയത്തില്‍ എസ്.വി മുഹമ്മദലിയും പണ്ഡിതന്‍, സമൂഹം, ബഹുസ്വരത എന്ന വിഷയത്തില്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയും ക്ലാസെടുത്തു.
നിഹായ സമാപന സംഗമത്തില്‍ റശീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങള്‍, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സിദ്ദീഖ് ഫൈസി വാളക്കുളം, ഒ.പി.എം അശ്‌റഫ്, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല,സലാം ഫൈസി വള്ളിത്തോട്, അനീസ് ഫൈസി മാവണ്ടിയൂര്‍, സി.പി ഹംസ ഹാജി, റിയാസ് അത്തിപ്പറ്റ, ബാസിത് ഹുദവി തിരൂര്‍, ഉവൈസ് പതിയാങ്കര, ജുറൈജ് കണിയാപുരം, ശമ്മാസ് ദാരിമി നീലഗിരി, സലീം ദേളി, ലത്തീഫ് പാലത്തുങ്കര, ഫായിസ് നാട്ടുകല്‍, അബ്ദുല്ല മുജ്തബ ആനക്കര, അനീസ് കൊട്ടത്തറ, സഅ്ദ് വെളിയങ്കോട്, ഹബീബ് വരവൂര്‍, സയ്യിദ് ഫാറൂഖ് തങ്ങള്‍, സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ കോഴിക്കോട്, സഅദ് അത്തിപ്പറ്റ പ്രസംഗിച്ചു. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ കോണ്‍ഫറന്‍സ് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."