HOME
DETAILS

ആര്‍.എസ്.എസിന്റെ പുസ്തകവിതരണം: പ്രതിഷേധം ശക്തമാവുന്നു

  
backup
October 22 2017 | 09:10 AM

rss-books-ditribution-issue

കോഴിക്കോട്: സംഘ്്പരിവാര്‍ ആശയങ്ങളടങ്ങിയ പുസത്കം സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.
സ്‌കോളര്‍ഷിപ്പ് പരീക്ഷയെന്ന പേരിലാണ് ആര്‍.എസ്.എസ് ആശയങ്ങളടങ്ങിയ പുസത്കങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തത്. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പേരിലാണ് പുസ്തക വിതരണം.

ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘ്പരിവാര്‍ നേതാക്കളെ വീരപുരുഷന്‍മാരായി ചിത്രീകരിക്കുന്നതുമാണ് പുസ്തകങ്ങള്‍. നാലുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാരതി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. ആര്‍.എസ്.എസ് അനുകൂലികളായ അധ്യാപകരാണ് സ്‌കൂളുകളില്‍ ഇതിന് നേതൃത്വം നല്‍കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ വിദ്യാഭാരതിക്കുകീഴിലുള്ള സ്‌കൂളുകളില്‍ മാത്രം നടത്തിയിരുന്ന പരീക്ഷ ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുകയായിരുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രംപൊളിച്ച് പള്ളി സ്ഥാപിച്ചതായും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നതായും പുസ്തകത്തില്‍ പറയുന്നു. ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍നിന്ന് തുരങ്കം ഉണ്ടാക്കിയ ബാലനാണ് ഹെഡ്‌ഗേവാറെന്നും ഗാന്ധിജിക്കും ടാഗോറിനുമൊപ്പമാണ് ഗോള്‍വാക്കറിന്റെ സ്ഥാനമെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ ഇത്തരം പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍, വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരികയും പുസ്തക വിതരണം തടയുകയും ചെയ്തു. ഇതേ സ്‌കൂളിലെ അധ്യാപകന്‍ കെ മുരളിയുടെ നേതൃത്വത്തിലായിരുന്നു കൊയിലാണ്ടിയിലെ പുസ്തക വിതരണം. പുസ്തക വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.

അതേസമയം, അധ്യാപകന്‍ കെ. മുരളിക്ക്് ഡി.പി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തുമെന്ന് സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഡി.പി.ഐ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago