വിവാദ ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കാനൊരുങ്ങി വസുന്ധര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ തുടര്‍ന്ന് വിവാദ ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കാനൊരുങ്ങി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. തിങ്കളാഴ്ച രാത്രി വൈകി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ നിയമം പുനഃപരിശോധിക്കുന്നതിനായി പാനലിനെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. ഓര്‍ഡിനന്‍സ് അഴിമതിക്ക് അനുമതി നല്‍കുന്നതാണെന്നും പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സര്‍ക്കാറിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി കേസുകളില്‍ കോടതിക്ക് നിയമനടപടി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയില്ലെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.
സര്‍ക്കാറിന്റെ അനുമതിയില്ലാതെ കുറ്റാരോപിതനായ വ്യക്തിയുടെ പേര് മാധ്യമങ്ങളില്‍ പരാമര്‍ശിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഓര്‍ഡിനന്‍സിലുണ്ട്. കഴിഞ്ഞമാസമാണ് ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."