HOME
DETAILS

സമാധാനം നഷ്ടപ്പെട്ട സിറിയ

  
backup
October 25 2017 | 02:10 AM

syria-article-peace25102017

 

ലോകചരിത്രത്തില്‍ നിരവധി പൈതൃകങ്ങളാല്‍ സമൃദ്ധമായ പ്രദേശമായിരുന്നു സിറിയ. സമാധാന വാര്‍ത്തകള്‍ സിറിയയില്‍ നിന്ന് അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളായി. മനുഷ്യ ജീവന് വിലയില്ലാത്ത ജീവച്ഛവങ്ങളുടെ ഭൂമികയാണ് ഇന്നിവിടം. ഇത് നിത്യ സംഭവങ്ങളായതിനാല്‍ സിറിയക്കാരുടെ മരണങ്ങള്‍ക്ക് വാര്‍ത്താ മൂല്യം ചോര്‍ന്നിരിക്കുന്നു.
സെഹര്‍ ദിഫ്തയെന്ന ഒരു മാസം മാത്രം പ്രായമുള്ള ശിശുവിന്റെ മരണ വാര്‍ത്തായാണ് ദുരിത തീവ്രതയുടെ സിറിയന്‍ മുഖം കഴിഞ്ഞദിവസം വെളിവായത്. പോഷകാഹാരക്കുറവിനാല്‍ ദിനംപ്രതി മരിക്കുന്ന കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു സെഹര്‍ ദിഫ്ത. എതിര്‍ക്കുന്നവരെ ഉപരോധങ്ങളാല്‍ വീര്‍പ്പുമുട്ടിക്കുകയാണ് സിറിയയിലെ ബശാറിന്റെ ഭരണം. നിരവധി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ വിവരങ്ങള്‍ പലപ്പോഴും പുറംലോകം അറിയാറില്ല. ശക്തമായ നിയന്ത്രണങ്ങളുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ നിന്ന് പുറത്തേക്ക് കടക്കാനോ അന്യര്‍ക്ക് പ്രവേശിക്കാനോ പ്രയാസമാണ്.
ദമസ്‌കസിന് സമീപമുള്ള കിഴക്കന്‍ ഗൗത്തയിലായിരുന്നു സെഹര്‍ ദിഫ്തയുടെ കുടുംബം താമസിച്ചിരുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇവിടെ 4,00,000 പേര്‍ക്ക് പോഷകാഹാരക്കുറവുള്ളതായി പ്രാദേശിക ആരോഗ്യവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2012 മുതലാണ് ഇവിടെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭക്ഷണ, ആരോഗ്യ ചികിത്സകള്‍ക്ക് പരസഹായമില്ലാതെ കഷ്ടതകളനുഭവിക്കുകയാണിവിടം. കൂടാതെ, ആശുപത്രികള്‍ തകര്‍ക്കപ്പെട്ടതിനാല്‍ ചികിത്സിക്കാനുള്ള മാര്‍ഗങ്ങളില്ല. ആവശ്യമായി ആരോഗ്യ കേന്ദ്രങ്ങളുടെ പത്ത് ശതമാനം പോലും ഇവിടങ്ങളിലില്ലെന്നാണ് ആരോഗ്യ കേന്ദ്രങ്ങള്‍ കഴിഞ്ഞദിവസം അറിയിച്ചത്. ഇവിടങ്ങളിലെ നാലില്‍ ഒരു കുട്ടി പോഷകാഹാര കുറവ് അനുഭവിക്കുന്നതായി അവര്‍ വ്യക്തമാക്കിയിരുന്നു.

ജനാധിപത്യത്തെ അടിച്ചമര്‍ത്തല്‍

സിറിയയിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ട് ദശകം പിന്നിട്ടു. ഏകാധിപതിയായി സിറിയന്‍ ഭരണാധികാരി ഹാഫിസിന് ശേഷം 2000ല്‍ ഭരണത്തിലേറിയ ബശാറുല്‍ അസദിന്റെ ഭരണം ജനാധിപത്യത്തിന്റെ ശവപറമ്പുകളായിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിന് പുറമെ സിറിയയില്‍ അരക്ഷിതാവസ്ഥയും തെഴിലില്ലായ്മയും രൂക്ഷമായി വര്‍ധിച്ചു. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയായിരുന്നു ബശാര്‍ കൈകാര്യം ചെയ്തത്. എന്നാല്‍, ഈ നയം കൂടുതല്‍ കാലം തുടരാന്‍ സാധിച്ചില്ല. 2011ല്‍ അറബ് വസന്തത്തിന്റെ പ്രകമ്പനങ്ങള്‍ സിറിയയുടെ അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചു. ഭരണ കൂടത്തിന്റെ കെടുകാര്യതയ്‌ക്കെതിരേ ജനം തെരുവിലിറങ്ങി.
ബശാറിന്റെ രാജിയായിരുന്നു ജനങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശം. സര്‍ക്കാരിനെതിരേ ആയുധം എടുത്ത ജനത്തെ വിദേശ പിന്തുണയുള്ള തീവ്രവാദികളെന്ന് ആരോപിച്ച് സിറിയന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ തുടങ്ങി. എതിര്‍ക്കുന്നവരെ മുഴുവന്‍ തീവ്രവാദികളായി മുദ്രകുത്തി അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങി. സിറിയയില്‍ ഓരോ പ്രദേശങ്ങളും അക്രമത്തിന്റെ കൈയ്പുകള്‍ അനുഭവിച്ചു. ബോംബുകളും പുകപടലങ്ങളും രക്തക്കളങ്ങളും സിറിയയിലെ നിത്യ കാഴ്ചകളായി. പക്ഷേ, ബശാറിനെ പിന്തുണക്കാന്‍ ഇറാനും റഷ്യയും രംഗത്തുവന്നു. ബശര്‍ ശീഈ ചിന്തക്കാരനായതിനാല്‍ ഇറാന്‍ പിന്തുണച്ചു. അമേരിക്കയ്ക്ക് ബദലാവാനുള്ള ശ്രമത്തിനായി റഷ്യയും സിറിയന്‍ സര്‍ക്കാരിനെ പിന്തുണച്ചു. അത്യാധുനിക ആയുധങ്ങള്‍ നല്‍കിയും സ്വന്തം സൈന്യത്തെ പറഞ്ഞയച്ചു സിറിയന്‍ ഭൂമികളെ ഇവര്‍ യുദ്ധക്കളമാക്കി. തീവ്രവാദികളെന്ന് ആരോപിച്ച് ജനവാസ കേന്ദ്രങ്ങളിലും ആശുപത്രികളും ബോംബുകള്‍ വര്‍ഷിച്ച് ദുരിത ഭൂമിയാക്കി സിറിയയെ ഇവര്‍ മാറ്റി. എന്നാല്‍, ഐ.എസ് ഭീകരവാദികളെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ അമേരിക്ക കൂടി ഈ കൂട്ടക്കുരുതിയില്‍ പങ്കുചേര്‍ന്നതോടെ സിറിയയില്‍ അക്രമങ്ങള്‍ പതിവായി.

ഭിന്നതക്ക് ആക്കം കൂട്ടുന്നത്

വ്യത്യസ്തങ്ങളായ തീവ്രവാദ ഗ്രൂപ്പുകളും സിറിയയെ പിളര്‍ത്തി. അല്‍ഖാഇദയുടെ പിന്തുണയുള്ള ഹയാത്ത് തഹ്‌രീര്‍ അല്‍ ഇസ്‌ലാം എന്ന സംഘടന ഇദ്‌ലിബ് ഉള്‍പ്പെടെയുള്ള വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കി. എന്നാല്‍, രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്നു. ഇങ്ങനെ രാജ്യം ഓരോ വിഭാഗങ്ങള്‍ വീതംവച്ചതിനൊപ്പം വിദേശ രാജ്യങ്ങള്‍ ഇടപെടലുകളും പ്രതിസന്ധികളും രൂക്ഷമാക്കി.
സിറിയയില്‍ നിന്ന് പുറത്തുവരുന്നത് ഭയപ്പെടുത്തുന്ന ദുരന്ത റിപ്പോര്‍ട്ടുകളാണ്. യുദ്ധം തുടങ്ങിയത് മുതല്‍ ആദ്യ അഞ്ച് വര്‍ഷത്തിനിടെ 2,50,000 പേര്‍ സിറിയയില്‍ നിന്ന് കൊല്ലപ്പെട്ടുവെന്നാണ് യു.എന്‍ കണക്ക്. 2015 ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. 2016 ഫെബ്രുവരി വരെ 3,21,000 പേര്‍ കൊല്ലപ്പെട്ടെന്ന് യു.കെ അടിസ്ഥാനമാക്കിയുള്ള മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അഞ്ചു മില്യന്‍ ജനങ്ങള്‍ സിറിയയില്‍ നിന്ന് സമീപ രാജ്യങ്ങളായ ലബ്‌നാന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 85 ശതമാനം സിറിയക്കാരും ജീവിക്കുന്നത് ദാരിദ്ര്യത്തിലാണ്. 12.8 മില്യന്‍ ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ആവശ്യമുണ്ടെന്നും യു.എന്‍ ആവശ്യപ്പെട്ടിരുന്നു.

അകലെയാവുന്ന പരിഹാരം


വര്‍ഷങ്ങളായി തുടരുന്ന സിറിയന്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായി നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ക്രിയാത്മക ഇടപെടലുകള്‍ക്ക് ആരും മുതിരുന്നില്ല. മുന്നിട്ടിറങ്ങുന്ന ഓരോ രാജ്യങ്ങള്‍ക്കും സ്വന്തം താല്‍പര്യങ്ങളുള്ളതാണ് സിറിയയില്‍ സമാധാനം അന്യമാകുന്നത്. തുര്‍ക്കിമനിസ്താനില്‍ ആറോളം രാജ്യങ്ങളുട നേതൃത്വത്തില്‍ വിമതരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ദിനം പ്രതി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയാണ്. ചര്‍ച്ചകളില്‍ ഉയരുന്ന തീരുമാനങ്ങള്‍ മിക്കപ്പോഴും റഷ്യ പിന്തണക്കുന്ന സിറിയന്‍ സര്‍ക്കാര്‍ ലംഘിക്കുന്നതാണ് മിക്ക തീരുമാനങ്ങളും പരാജയപ്പെടുന്നതിനുള്ള കാരണം.
തകര്‍ക്കപ്പെട്ട സിറിയന്‍ നഗരങ്ങളുടെ പുനര്‍ നിര്‍മാണത്തിന് വര്‍ഷങ്ങള്‍ കാത്തിരുപ്പു വേണ്ടിവരുമെന്നതോടൊപ്പം പുതിയ സംഘര്‍ഷ മേഖലകള്‍ ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. ഐ.എസില്‍ നിന്ന് റാഖ പിടിച്ചെടുത്തതോടെ സൈന്യത്തിന്റെ അടുത്ത കേന്ദ്രം ദേര്‍ അല്‍ സോറിലാണ്. അവസാന പോരാട്ടം നടന്ന റാഖയില്‍ 80 ശതമാനവും തകര്‍ക്കപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഉണങ്ങാത്ത മുറിവായി മാറിയ സിറിയയില്‍ സമാധാനം പുലരണമെങ്കില്‍ ലോക രാഷ്ട്രങ്ങള്‍ ശക്തമായ നീക്കവുമായി മുന്നിട്ടിറങ്ങണം. ഏകാധിപത്യ സിറിയന്‍ സര്‍ക്കാരിന് പിന്തുണയര്‍പ്പിക്കുന്ന റഷ്യ, ഇറാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെ ഇത്തരം നീക്കങ്ങളില്‍ പിന്തിരിപ്പിച്ചാല്‍ മാത്രമേ അഭയാര്‍ഥികളും രക്തച്ചൊരിച്ചിലുമില്ലാത്ത സിറിയ സാധ്യമാവുകയുള്ളൂ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  a month ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago