തിരുനെല്‍വേലിയിലെ കൂട്ട ആത്മഹത്യ: ഗൃഹനാഥനും മരിച്ചു
തിരുനെല്‍വേലി: തിരുനെല്‍വേലി കലക്റ്ററേറ്റ് വളപ്പില്‍ കടബാധ്യത മൂലം തീകൊളുത്തി ആത്മഹത്യ ചെയ്ത കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്നാണ് കാശിധര്‍മം സ്വദേശി ഇസൈക്കിമുത്തുവും ഭാര്യയും രണ്ടു കുട്ടികളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഭാര്യയും കുട്ടികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇസൈക്കിമുത്തു ചികിത്സയയിലായിരുന്നു. ചികിത്സയില്‍ തുടര്‍ന്ന ഇയാളുടെ മരണം ഇന്ന് ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പാണ് ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും ബ്ലേഡ് മാഫിയക്കെതിരേ കലക്ടര്‍ക്ക് പരാതി നല്കാന് തിരുനെല്‍വേലി കലക്ടറേറ്റിലെത്തിയത്.
പരാതിയുടെ ഹിയറിംഗ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇവര്‍ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയും എട്ട്,അഞ്ച് വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും അവിടെ വച്ചു തന്നെ മരിച്ചു. ഇസൈക്കിമുത്തുവിന് എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."