HOME
DETAILS
MAL
യോഗ കേന്ദ്രത്തിലെ പീഡനം : ആന്ധ്രാ സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്തു
backup
October 26 2017 | 01:10 AM
കൊച്ചി: തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിലെ പീഡനവുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിനിയുടെ പരാതിയില്‍ ഉദയംപേരൂര്‍ പൊലിസ് കേസെടുത്തു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ആന്ധ്രാ സ്വദേശിനി വന്ദനയുടെ പരാതിയിലാണ് യോഗകേന്ദ്രം നടത്തിപ്പുകാരായ പത്തുപേര്‍ക്കെതിരെ കേസെടുത്തത്.
അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, മര്‍ദനം, ഭീഷണി എന്നിവ സംബന്ധിച്ച പരാതി വന്ദന ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ മൊഴിയെടുക്കുന്നതിനായി വന്ദനയോട് കൊച്ചിയിലെത്താനും പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസിലെ മറ്റൊരു പരാതിക്കാരിയായ തൃശൂര്‍ സ്വദേശി ശ്വേതയുടെ രഹസ്യ മൊഴി കാക്കനാട് മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."