HOME
DETAILS
MAL
പരിധി തീരുമാനിക്കേണ്ടത് കോളജ് മാനേജ്‌മെന്റുകളല്ല: ജസ്റ്റിസ് കെ.കെ ദിനേശന്‍
backup
October 26 2017 | 01:10 AM
തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യത്തിന്റെ പരിധി തീരുമാനിക്കേണ്ടത് കോളജ് മാനേജ്‌മെന്റുകളല്ലെന്ന് ജസ്റ്റിസ് കെ.കെ ദിനേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കാനും യൂനിയന്‍ പ്രവര്‍ത്തനം നടത്താനുമുള്ള അധികാരത്തിന് പരിധി നിശ്ചയിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് സോജന്‍ ഫ്രാന്‍സിസ് കേസിലെ ഉത്തരവിലൂടെ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ പരിധി മാനേജുമെന്റുകള്‍ക്ക് നിശ്ചയിക്കാനാവുന്നതല്ല. നിയമനിര്‍മ്മാണ സഭകള്‍ക്കു മാത്രമേ ജനഹിതമറിഞ്ഞുള്ള പരിധി നിശ്ചയിക്കാനാവൂ. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനവും സമരങ്ങളും നിരോധിക്കുന്നത് ഭരണഘടനാപരമായ പൗരന്‍മാരുടെ അവകാശത്തെ പൂര്‍ണമായി ഹനിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."