നോട്ട് നിരോധന വാര്‍ഷികം യു.ഡി.എഫ് കരിദിനമായി ആചരിക്കും
തിരുവനന്തപുരം: ജനങ്ങള്‍ക്കു ദുരിതം സമ്മാനിച്ച നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ എട്ട് കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും ദിനാചരണമെന്ന് യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരേ പ്രതിപക്ഷനേതാവ് നയിക്കുന്ന യാത്രയായ 'പടയൊരുക്കം' നവംബര്‍ ഒന്നിനു മഞ്ചേശ്വരത്ത് തുടങ്ങി ഡിസംബര്‍ ഒന്നിനു തിരുവനന്തപുരത്ത് സമാപിക്കും. ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, വി.ഡി സതീശന്‍, ബെന്നി ബെഹനാന്‍, ഷാനിമോള്‍ ഉസ്മാന്‍, ഷിബു ബേബിജോണ്‍, കെ.പി മോഹനന്‍, ജോണി നെല്ലൂര്‍, സി.പി ജോണ്‍, വി. രാംമോഹന്‍ തുടങ്ങിയവര്‍ ജാഥാംഗങ്ങളായിരിക്കും. ഒന്നിനു മഞ്ചേശ്വരം ഉപ്പളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനാകും.
എട്ടിനു കോഴിക്കോട് കടപ്പുറത്ത് ബഹുജനറാലി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍, കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, ജെ.ഡി.യു നേതാവ് ശരത് യാദവ് പങ്കെടുക്കും.
17ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് ശംഖുമുഖത്ത് നടക്കുന്ന സമാപന റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രസംഗിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്ര എത്തിച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."