HOME
DETAILS

സ്വാശ്രയ കോളജുകളില്‍ സംഘടനാ സ്വാതന്ത്ര്യത്തിന് നിയമനിര്‍മാണം വേണം

  
backup
October 26 2017 | 01:10 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98



തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യത്തിന് നിയമ നിര്‍മാണം നടത്തണമെന്ന് ജസ്റ്റിസ് കെ.കെ ദിനേശന്‍ കമ്മിഷന്‍. സ്വാശ്രയ കോളജുകളിലെ നിലവാരം ഉയര്‍ത്താനായി നിയോഗിച്ച കമ്മിഷന്‍ സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുള്ളത്. കാംപസുകളില്‍ ആയുധം കൈവശം വയ്ക്കാതെ സമാധാനപരമായി നടത്തുന്ന സത്യഗ്രഹമോ സമരമോ തടയുന്നത് മൗലികഅവകാശങ്ങളുടെ ലംഘനമാണെന്നും അംഗീകൃത വിദ്യാര്‍ഥി സംഘടനകളെ മാത്രം കാംപസിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിന് ന്യായമായ പരിധി ഏര്‍പ്പെടുത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമില്ല. ഇതു നിയമനിര്‍മ്മാണത്തിലൂടെയേ സാധ്യമാവൂ, സ്വാശ്രയ കോളജുകളെയും നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വിസില്‍നിന്നു വിരമിച്ച പരമാവധി 65 വയസ്സു വരെയുള്ള അധ്യാപകരെ കോളജുകളില്‍ നിയമിക്കാമെന്നും വിദ്യാര്‍ഥികളില്‍നിന്നു ഈടാക്കുന്ന കോഷന്‍ ഡെപ്പോസിറ്റിനു സമാനമായ തുക കോളജും കെട്ടിവയ്ക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. സ്വാശ്രയ കോളജുകളിലെ അധ്യാപകര്‍ക്ക് സംഘടന രൂപീകരിക്കാനും നിയമനിര്‍മാണം അത്യാവശ്യമാണ്. കോളജുകളില്‍ അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ (പി.ടി.എ) രൂപീകരിക്കേണ്ടത് നിര്‍ബന്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെ.കെ ദിനേശന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍ കുറുപ്പ്, പ്രൊഫ. ആര്‍.വി.ജി മേനോന്‍ തുടങ്ങിയവരായിരുന്നു കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലക്ടറുടെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago