HOME
DETAILS

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ: സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ കത്ത്

  
backup
October 26 2017 | 01:10 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8


ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ മുഴുവന്‍ ആക്രമണങ്ങളും സമയബന്ധിതമായി അന്വേഷണം നടത്തി കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഴുവന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു.
ജനാധിപത്യത്തിന്റെ നാലാംതൂണ്‍ ആണ് മാധ്യമങ്ങള്‍. എല്ലാ പൗരന്‍മാര്‍ക്കും രാജ്യത്തിന്റെ ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുനല്‍കിയിട്ടുണ്ട്. പൗരന്‍മാര്‍ക്കു അതിനുള്ള അവകാശം ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ കടമയാണ്. ഭീഷണിനേരിടുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും കത്തില്‍ പറയുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ലങ്കേഷ് പത്രിക എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷും ത്രിപുരയിലെ പ്രാദേശികമാധ്യമപ്രവര്‍ത്തകന്‍ ശാന്തനു ഭൗമികും കൊല്ലപ്പെട്ടതിനു പിന്നാലെ കേരളാ യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘടനാ പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു നിവേദനം നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ആക്രമണസംഭവങ്ങള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കണമെന്നും തൊഴില്‍ചെയ്യാനുള്ള സംരക്ഷണം ഉറപ്പുവരുത്തണമെന്നും മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago