HOME
DETAILS
MAL
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമത
backup
October 26 2017 | 01:10 AM
കൊല്‍ക്കത്ത: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും,നമ്പര്‍ വിച്ഛേദിച്ചാല്‍ പോലും കാര്യമാക്കില്ലെന്നും മമത പറഞ്ഞു. ജനങ്ങളുടെ സ്വകാര്യതയില്‍ ഇടപെടുന്നതിന്റെ ഭാഗമാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. ഇതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ല. ഏകാധിപത്യപരമായിട്ടാണ് അവര്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. കേന്ദ്രത്തില്‍ ഭരണമില്ലെങ്കിലും, പാര്‍ട്ടി പ്രവര്‍ത്തകരെ മുഴുവന്‍ ജയിലിലടച്ചാലും ബി.ജെ.പിക്കെതിരേ പോരാടുമെന്ന് മമത കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."