റിയാദ് കരിപ്പൂര്‍ സെക്ടറില്‍ ആഴ്ചയില്‍ ആറ് സര്‍വിസുകളുമായി എയര്‍ ഇന്ത്യ
റിയാദ്: സഊദി തലസ്ഥാനമായ റിയാദില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ഈ മാസം 29 മുതല്‍ ആഴ്ചയില്‍ ആറു ദിവസവും സര്‍വിസ് നടത്തുമെന്ന് എയര്‍ ഇന്ത്യ മാനേജര്‍ കുന്ദന്‍ ലാല്‍ അറിയിച്ചു.
നിലവിലെ സര്‍വിസുകള്‍ക്ക് പുറമെ വ്യാഴം, ശനി ദിവസങ്ങളിലാണ് പുതിയ സര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ചൊവ്വ ഒഴികെ എല്ലാ ദിവസങ്ങളിലും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് ഉണ്ടാകും.
കാലത്ത് 9:15നു കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 11:45 നു റിയാദിലെത്തും. തിരിച്ചു 1:15 നു പുറപ്പെട്ട് രാത്രി 8:15 നു കരിപ്പൂരില്‍ എത്തിച്ചേരും. 175 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് സര്‍വിസിന് ഉപയോഗിക്കുക. കോഴിക്കോട്ടേക്ക് 30 കിലോയും റിയാദിലേക്ക് 20 കിലോയുമാണ് ബാഗേജ് അനുവദിക്കുന്നത്. റിയാദിനു പുറമെ ദമാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വിസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."