ട്രംപിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. അരിസോണ സെനറ്റര്‍ ജെഫ് ഫ്ളേക്ക് ആണ് ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിലവില്‍ പാര്‍ട്ടിയിലെ പ്രധാന ട്രംപ് വിമര്‍ശകനാണ് ജെഫ് ഫ്ളേക്ക്.
സെനറ്റ് അംഗത്വം രാജിവെച്ച ഫ്ളേക്ക് ഇനി തെരഞ്ഞെടുപ്പിനില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മര്യാദയും അന്തസുമില്ലാത്ത ഭരണശൈലിയാണ് ചിലര്‍ പിന്തുടരുന്നതെന്ന് ട്രംപിന്റെ പേരെടുത്ത് പറയാതെ ഫ്ളേക്ക് പറഞ്ഞു. ജനാധിപത്യരീതിയെ തകിടം മറിക്കുന്ന ഭരണമാണ് നടക്കുന്നതെന്നും ഫ്ളേക്ക് ആരോപിച്ചു.
തൊട്ടുപിന്നാലെ ടെന്നിസ് സെനറ്റര്‍ ബോബ് കോര്‍ക്കറും ട്രംപിനെതിരായ വിമര്‍ശനവുമായി രംഗത്തെത്തി. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുടെ വില കളയുന്നതാണ് പ്രസിഡന്റ് ട്രംപിന്റെ പ്രവര്‍ത്തികളെന്നായിരുന്നു കോര്ക്കറിന്റെ ആരോപണം. മുന്‍പ് ട്രംപിന്റെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളയാള്‍ കൂടിയാണ് കോര്‍ക്കര്‍. എന്നാല്‍ പ്രസിഡന്റിനെതിരായ വിമര്‍ശനങ്ങളെ വൈറ്റ് ഹൗസ് തള്ളിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."