കുടിയേറ്റനിയമം ശക്തമാക്കി ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുടിയേറ്റനിയമം കര്‍ശനമാക്കി ട്രംപ് ഭരണകൂടം. 11 രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാണ് ട്രംപ് കുടിയേറ്റനിയമം കൂടുതല്‍ കര്‍ശനമാക്കിയത്. ചൊവ്വാഴ്ച ഇതു സംബന്ധിച്ച പുതിയ കരാറില്‍ ട്രംപ് ഒപ്പുവച്ചു.
അമേരിക്കയിലെ ഗവണ്മെന്റ് ഏജന്‍സികളോട് നിര്‍ത്തിവച്ച അഭയാര്‍ഥി പ്രോഗ്രാമുകള്‍ പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. അതേസമയം ഈ11 രാജ്യങ്ങള്‍ ഏതാണെന്നു വ്യക്തമാക്കിയിട്ടില്ല.
ട്രംപിന്റെ പുതിയ കുടിയേറ്റ നിയമത്തെ തുടര്‍ന്ന് അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അഭയാര്‍ഥികള്‍ക്കായുള്ള പോരാട്ടം തങ്ങള്‍ തുടരുമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ട്വിറ്ററില്‍ കുറിച്ചു. അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ കൗണ്‍സിലിന്റെ വക്താവ് സൈനാബ് ചൗധ്രിയും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
2018 ഓടെ രാജ്യത്തെ അഭയാര്‍ഥികളുടെ എണ്ണം 45,000 ആയി നിജപ്പെടുത്തുന്നതായി ട്രംപ് അറിയിച്ചത് കഴിഞ്ഞ മാസമായിരുന്നു. ജനുവരിയില്‍ സിറിയന്‍ അഭയാര്‍ഥികളുടെ പലായനം തടഞ്ഞുകൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരിഷ്കരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."