ഐ.വി ശശി ഇനി ഓര്മ
ചെന്നൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സംവിധായകന് ഐ.വി ശശിയുടെ മൃതദേഹം ചെന്നൈ പൊരൂര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. സാലിഗ്രാമിലെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്കാരം. സിനിമാ-സാംസ്കാരിക മേഖലയിലുള്ളവര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ഇന്ന് രാവിലെ സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചത്. എന്നാല്‍ ആസ്ത്രേലിയയിലുള്ള മകള്‍ അനു ഉച്ചയോടെ എത്തിയതോടെ വൈകിട്ട് ആറോടെ സംസ്കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ധീരമായ പരീക്ഷണങ്ങളിലൂടെ സിനിമയെ മുന്നോട്ടുനയിച്ച ഐ.വി ശശി കഴിഞ്ഞ ദിവസം സാലിഗ്രാമിലെ വീട്ടിലായിരുന്നു മരണപ്പെട്ടത്. ദീര്‍ഘകാലമായി കരള്‍ സംബന്ധമായ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."