കപ്പലിടിച്ച് തകര്‍ന്ന ബോട്ടില്‍ കൂടുതല്‍ മൃതദേഹങ്ങളില്ലെന്ന് കോസ്റ്റ്ഗാര്‍ഡ്
കൊച്ചി: ബേപ്പൂരില്‍ കപ്പലിടിച്ച് തകര്‍ന്ന മത്സ്യബന്ധന ബോട്ടില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന ആരോപണം ശരിയല്ലെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ബേപ്പൂരില്‍ നിന്ന് 55 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കപ്പല്‍ ഇടിച്ച് മത്സ്യബന്ധന ബോട്ട് ഇമ്മാനുവല്‍ തകര്‍ന്ന് മൂന്നുപേരെ കാണാതായ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് തീര സംരക്ഷണ സേന ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
അപകട സമയത്ത് ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ശേഷിച്ചവരുടെ മൃതദേഹങ്ങള്‍ ബോട്ടിലുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. കടലില്‍ അപകടമുണ്ടായെന്ന് ഒക്ടോബര്‍ 12 നാണ് വിവരം ലഭിച്ചത്. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ചരക്കു കപ്പലിടിച്ചാണ് ബോട്ടു തകര്‍ന്നതെന്ന് കരുതാന്‍ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."