കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍ ദീനിന് വേണ്ടി ജീവിച്ച മഹാപണ്ഡിതന്‍: ജിദ്ദ ഇസ്‌ലാമിക് സെന്റര്‍
റിയാദ്: ഒരു പുരുഷായുസ്സ് മുഴുവനും ദീനി വിജ്ഞാനം നുകര്‍ന്ന് കൊടുക്കാന്‍ വേണ്ടി ചിലവഴിച്ച വ്യക്തിത്വമായിരുന്നു അടുത്തിടെ അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ മെമ്പറും പ്രമുഖ പണ്ഡിതനുമായിരുന്ന കാപ്പില്‍ ഉമര്‍ മുസ്‌ലിയാരെന്ന് ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ അഭിപ്രായപ്പെട്ടു.
മഹാന്‍മാരുടെ മരണങ്ങള്‍ ദീനിനു തീരാനഷ്ട്ടമാണ്. അദ്ദേഹത്തെ പോലെയുള്ള പണ്ഡിത മഹത്തുക്കളില്‍ നിന്നും അറിവുകള്‍ കരസ്ഥമാക്കിയ ആയിരക്കണക്കിനു യുവ പണ്ഡിതന്മാരായ ശിഷ്യഗണങ്ങളെ പ്രബോധന വീഥിയില്‍ നിരതരാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പതിറ്റാണ്ടുകളോളം മത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ച ആയാളിരുന്നു അദ്ദേഹമെന്നും യോഗം അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് ഉത്ഘാടനം ചെയ്തു. നൗഷാദ് അന്‍വരി മോളൂര്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
അബ്ദുല്‍ കരീം ഫൈസി കിഴാറ്റൂര്‍, അലി മൗലവി നാട്ടുകല്‍, അബ്ദുള്ള കുപ്പം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, സയ്യിദ് അന്‍വര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍തങ്ങള്‍, അബ്ദുല്‍ ബാരി ഹുദവി, ഹാഫിസ് ജഅഫര്‍ വാഫി, അബ്ദുല്‍ ഹക്കീം വാഫി, സവാദ് പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."