'പവര്‍ അപ്പ് യുവര്‍ ബിസിനസ്'; ബഹ്‌റൈനില്‍ മലയാളി ബിസിനസ്സ് സംരംഭകര്‍ക്കായി പരിശീലന ക്ലാസ്സ് വെള്ളിയാഴ്ച
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ടോപ്പേഴ്‌സ് ബിസിനസ്സ് ബ്യൂറോയും കേരളത്തിലെ ബിസിനസ് വ്യക്തിത്വ പരിശീലന സ്ഥാപനമായ എം.എ.സൊലൂഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബിസിനസ്സ് പരിശീലന ക്ലാസ്സ് വെള്ളിയാഴ്ച ബഹ്‌റൈനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
'ബിസിനസിലെ അറിവുകളും അനുഭവങ്ങളും പവര്‍ അപ്പ് യുവര്‍ ബിസിനസ്സ്' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിശീലന ക്ലാസ്സിന്‍രെ പ്രഥമ ഘട്ടം ബഹ്‌റൈന്‍ കേരളീയ സമാജത്തിന് സമീപം സഗയ്യ റെസ്റ്റോറെന്റില്‍ വെച്ച് ഉച്ചക്ക് രണ്ടുമുതല്‍ വൈകിട്ട് ആറുവരെ നടക്കും . ബിസിനസ്സ് വിജയകരമാക്കുന്നതിനെക്കുറിച്ചും ബിസിനസ് സമബന്ധമായ വിഷയങ്ങളെക്കുറിച്ചും അന്തര്‍ദേശീയ ബിസിനസ്സ് പരിശീലകന്‍ എം.എ.റഷീദ് ക്ലാസ്സ് നയിക്കും.
ജോലിയിലും ബിസിനസ്സ് സംരംഭങ്ങളിലും വിജയിക്കുവാനും വിജയത്തിന്റെയും പുരോഗതിയുടെയും പുതിയൊരു മാറ്റം നല്‍കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ബിസിനസ്സ് ട്രെയിനിങ് പ്രോഗ്രാമാണെന്ന് സംഘാടകര്‍ അറിയിച്ചു.
27 നു വെള്ളിയാഴ്ചയും നവംബര്‍ മൂന്നിന് വെള്ളിയാഴ്ചയും നടക്കുന്ന ബിസിനസ്സ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ നിലവില്‍ ബിസിനസ്സ് രംഗത്തുള്ളവരേയും ബിസിനസ്സ് രംഗത്തേക്ക് പുതുതായി കടക്കാന്‍ ആഗ്രഹിക്കുന്നവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടാതെ ബഹ്‌റൈനിലെ നിലവിലെ അനുകൂല ബിസിനസ്സ് നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചും തംകീന്‍ പദ്ധതിയെ കുറിച്ചും പ്രത്യേക ക്ലാസ്സ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിഷ്ട്രേഷനും +973 35521007 ,39196923 ,33311919 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."