ബഹ്‌റൈന്‍ സെന്റ് മേരീസ് കത്തീഡ്രല്‍ പ്രഥമ ഫലപ്പെരുന്നാള്‍ വെള്ളിയാഴ്ച
മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഗള്‍ഫ് മേഖലയിലെ മാതൃദേവാലയമായ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഈ വര്‍ഷത്തെ പ്രഥമ ഫലപ്പെരുന്നാള്‍ ആഘോഷം 27ന് വെള്ളിയാഴ്ച ബഹ്‌റൈന്‍ കേരളീയസമാജത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷപൂര്‍വം സംഘടിപ്പിക്കുന്ന പ്രഥമ ഫലപ്പെരുന്നാളിന് രാവിലെ 7.30ന് ദേവാലയത്തില്‍ ആരംഭിക്കുന്ന വിശുദ്ധകുര്‍ബാനയോടെയാണ് തുടക്കംകുറിക്കുക.
തുടര്‍ന്നു 10 മണിക്ക് കേരളീയ സമാജത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാ. എം.ബി. ജോര്‍ജ്, സഹവികാരി റവ. ഫാ. ജോഷ്വാ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കും.
തിരക്കേറിയ പ്രവാസജീവിതത്തിനിടയില്‍ സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും ഒത്തൊരുമയുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയായാണ് സഭാവിശ്വാസികള്‍ ഈ പെരുന്നാളിനെ കാണുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചു.
വിവിധതരം ഗെയിമുകള്‍, ഫുഡ്സ്റ്റാളുകള്‍, ഗാനമേള, വടംവലിമത്സരം തുടങ്ങിയ വിനോദമേളകളും ഇതോടനുബന്ധിച്ച് നടക്കും. വൈകിട്ട് നാലുമണി മുതല്‍ ആദ്യഫല ലേലവും തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. ഇതില്‍ ജെയ്‌സണ്‍ ആറ്റുവ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ജിംക്കി കമ്മല്‍' എന്ന കോമഡിസ്‌കിറ്റും ഉണ്ടായിരിക്കും.
ഇതിലൂടെ ലഭിക്കുന്ന വരുമാനം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുക എന്നും ഭാരവാഹികള്‍ വിശദീകരിച്ചു. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സ്‌കൂളിലെ പത്ത് നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കാന്‍ ഈ ഫണ്ട് വിനിയോഗിച്ചു. 2700ഓളം കുടുംബങ്ങളാണ് സഭാ അംഗങ്ങളായി ബഹ്‌റൈനില്‍ ഉള്ളതെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാ. എം.ബി. ജോര്‍ജ്, സഹവികാരി റവ. ഫാ. ജോഷ്വാ എബ്രഹാം, ട്രസ്റ്റി ജോര്‍ജ് മാത്യു, സെക്രട്ടറി രഞ്ചി മാത്യു, ആദ്യഫലപ്പെരുനാള്‍ ജനറല്‍ കണ്‍വീനര്‍ എബി കുരുവിള, സെക്രട്ടറി സുമേഷ് അലക്‌സാണ്ടര്‍, ജോ. കണ്‍വീനര്‍ ജേക്കബ് ജോണ്‍, മോന്‍സി ഗീവര്‍ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് കോശി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."