ജനജാഗ്രത യാത്രാ വിവാദം പാര്‍ട്ടി അന്വേഷിക്കും; കാരാട്ട് ഫൈസലിന്റെ കാര്‍ മുന്‍പും ഉപയോഗിച്ചിട്ടുണ്ട്: കോടിയേരി
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന ജനജാഗ്രത യാത്രാ വിവാദം കനക്കുന്നു. താന്‍ ഹവാലസ്വര്ണക്കടത്തു കേസു പ്രതി കാരാട്ട് ഫൈസലിന്റെ ആഡംബര കാറില്‍ യാത്രചെയ്തെന്ന ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി പറഞ്ഞു.
കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല. കാരാട്ട് ഫൈസലിന്റെ വാഹനം മുന്‍പും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പാര്‍ട്ടി ഉപയോഗിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഇന്നലെ നല്കിയ സ്വീകരണത്തിലാണ് കോടിയേരി വിവാദ യാത്ര നടത്തിയത്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറാണ് ഇതിനായി ഉപയോഗിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പ്രതിയാണ് ഫൈസല്‍. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ സി.പി.എം പ്രതിനിധികൂടിയാണ് ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."