യുഎസില്‍ സിഗരറ്റ് ചോദിച്ചെത്തിയ സ്വദേശി ഇന്ത്യന്‍ വംശജനെ വെടിവച്ചു കൊന്നു
പെന്‍സില്‍വാനിയ: ഒരു പാക്കറ്റ് സിഗററ്റ് ചോദിച്ചെത്തിയ കറുത്തവര്‍ഗക്കാരന്‍ ഇന്ത്യന്‍ വംശജനെ വെടിവച്ചുകൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇന്ത്യന്‍ വംശജനായ ആദിത്യ ആനന്ദ് (44) ആണ് മരിച്ചത്.
തന്റെ സ്ഥാപനമായ എക്ലോണ്‍ മാര്‍ട്ട് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയായിരുന്നു ആദിത്യ. ആ സമയം സ്‌റ്റോറിലേക്ക് പ്രവേശിച്ച കറുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ ആദിത്യനോട് ഒരു പാക്കറ്റ് സിഗററ്റ് ആവശ്യപ്പെട്ടു.
ആദിത്യ സിഗരറ്റ് എടുക്കുന്ന സമയം ഇയാള്‍ തോക്കെടുത്ത് ഭീഷണിപ്പെടുത്തി. ആ സമയം കടയിലേക്ക് ആളുകള്‍ വരുന്നതുകണ്ട അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ ആനന്ദിന് നേരെ നിറയൊഴിക്കുകയായിരുന്നു.
നെഞ്ചില്‍ വെടിയേറ്റ് ആനന്ദ് കടയില്‍നിന്നു പുറത്തേക്ക് ഓടിയെങ്കിലും പാര്‍ക്കിംഗ് ലോട്ടില്‍ കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കവര്‍ച്ചയായിരുന്നു തോക്കു ധാരിയുടെ ലക്ഷ്യമെന്ന് പൊലിസ് ചീഫ് വെസ് കഹ്ലെ പറഞ്ഞു. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."