റോബോട്ടുകള്‍ക്ക് പൗരത്വം: ചരിത്രം സൃഷ്ടിച്ചു സഊദി
റിയാദ്: റോബോട്ടുകള്‍ക്ക് പൗരത്വം നല്കുന്ന ആദ്യ രാജ്യമായി സഊദി അറേബ്യ. ഹോങ്കോങ്ങില്‍ നിന്നുള്ള ഹാന്‍ഡ്സണ്‍ റോബോട്ടിക് എന്ന കമ്പനിയുടെ റോബോട്ടിനാണ് സഊദി പൗരത്വം നല്‍കിയത്. റോബോട്ടിനു സോഫിയ എന്ന നാമകരണവും നല്കി. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു സംരഭത്തിന് ഒരു രാജ്യം മുതിരുന്നത്. കഴിഞ്ഞ ദിവസം സഊദി രാജകുമാരന് പ്രഖ്യാപിച്ച നിയോം പദ്ധതിയില്‍ റോബോട്ടുകളായിരിക്കും നിയന്ത്രണം എന്ന സൂചന നല്‍കിയിരുന്നു.
റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് പരിപാടിയിലാണ് റോബോട്ടിനെ അവതരിപ്പിച്ചത്. പൗരത്വം നല്കുന്ന പ്രഖ്യാപനവും പദ്ധതിയില്‍ വച്ച് നടന്നു. പൗരത്വം നല്കിയ ശേഷം പാനല്‍ ചര്‍ച്ചയിലും സോഫിയ പങ്കെടുത്തു. തനിക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നു റോബോട്ട് സോഫിയ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് സോഫിയയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മനുഷ്യരുമായി സംവദിക്കാനും മനുഷ്യരുടെ രൂപങ്ങളും വികാരങ്ങളും പ്രതിഫലിപ്പിക്കാനും കഴിയുന്ന വിധത്തിലാണ് സോഫിയയുടെ രൂപകല്‍പ്പന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."