വീട്ടു വരാന്തയില്‍ ചോര കണ്ടെത്തിയ സംഭവം; മദ്യലഹരിയില്‍ സംഭവിച്ചത്
പനമരം: നടവയല്‍ ചിറ്റാലൂര്‍ കുന്നില്‍ വീട്ടു വരാന്തയില്‍ ചോര കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലിസ് പിടികൂടി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പൂതാടി കോളനിയിലെ താമസക്കാരനുമായ മഹേഷി(21)നെയാണ് പിടികൂടിയത്. മദ്യപിച്ച് വരികയായിരുന്ന ഇയാള്‍ കല്ലെടുത്ത് വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തപ്പോള്‍ ചില്ല് കാലില്‍ വീണ് മുറിഞ്ഞതിനെ തുടര്‍ന്നാണ് പ്രദേശത്തെ ആശങ്കയിലാഴത്തിയ സംഭവവികാസങ്ങളുടെ തുടക്കം. അവശനായ മഹേഷ് പുലര്‍ച്ചെവരെ ആ വീടിന് മുന്നില്‍തന്നെ കിടക്കുകയായിരുന്നു. പിന്നീട് വീട് മാറിയതായി മനസിലായതോടെ അമ്മാവന്റെ വീട് ലക്ഷ്യമാക്കി പോയി. എന്നാല്‍ ഇതിനിടയില്‍ അവശനായ ഇയാള്‍ 300 മീറ്റര്‍ മാറിയുള്ള വീട്ട് വരാന്തയില്‍ വിശ്രമിച്ച ശേഷം(ഇവിടെയും രക്തം കണ്ടെത്തിയിരുന്നു) തൊട്ടടുത്ത വീട്ടിലെ ബാത്ത് റൂമില്‍ കയറി വെള്ളം കുടിക്കുകയും അമ്മാവന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."