'ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി; സര്‍ക്കാര്‍ നടപടി അപഹാസ്യം'
കല്‍പ്പറ്റ: ആര്.എസ്.എസ് താത്വികാചാര്യന്‍ ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉത്തരവ് നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം.
ദേശീയ വിദ്യാഭ്യാസ നയം പോലും കാവിവല്‍ക്കരിച്ച കേന്ദ്ര സര്‍ക്കാരിന്റെ മതേതരവിരുദ്ധ നിലപാടുകളോട് ഐക്യപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കം അപഹാസ്യമാണ്. പൊതുവേദികളിലും മാധ്യമങ്ങള്‍ക്ക് മുന്നിലും സംഘ്പരിവാറിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും വാതോരാതെ പ്രസംഗിക്കുന്ന കേരളത്തിലെ ഭരണ നേതൃത്വം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയും അതുവഴി പുതുതലമുറയെയും വഴി തെറ്റിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ താല്പര്യങ്ങള്ക്ക് കുടപിടിക്കുന്നത് തിരിച്ചറിഞ്ഞ് ചെറുത്ത് തോല്‍പ്പിക്കാന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."