മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ബ്രാന്‍ഡ് ജ്വല്ലറി ഫെസ്റ്റ് ഇന്ന് തുടങ്ങും
കല്‍പ്പറ്റ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഇന്നു മുതല്‍ 30വെര ആര്‍ട്ടിസ്ട്രി ബ്രാന്‍ഡഡ് ജ്വല്ലറി ഫെസ്റ്റിവല്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ.ജി.ഐ സര്‍ട്ടിഫിക്കേഷനോടെയുള്ള വിവിധ ഡയമണ്ട്‌സ്, മരതകവും മാണിക്യവും ഇഴചേര്‍ന്ന പ്രത്യേക ആഭരണങ്ങള്‍, പരമ്പരാഗത പ്രൗഢിയുള്ള ഡിവൈന്‍ ട്രഡീഷനല്‍ ആഭരണങ്ങള്‍, എത്തിനിക്‌സ് ആന്റിക് കലക്ഷന്‍സ്, സില്‍വര്‍, ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടക്കും. മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി സംബന്ധിക്കും.
ചടങ്ങില്‍ ജീവകാരുണ്യ പാരിസ്ഥിതിക മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി ജീവന്‍ രക്ഷാസമിതി, വയനാട് സി.എച്ച്.സെന്റര്‍, ജെ.സി.ഐ കല്‍പ്പറ്റ, പടിഞ്ഞാറത്തറയിലെ ജിഷ്ണു എന്നിവരെ ആദരിക്കും. എ.ടി അബ്ദുല്‍ നാസര്‍, വി.എം അബൂബക്കര്‍, വി.വി രാജഷ്, വി വര്‍ഗീസ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."