ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം
കല്‍പ്പറ്റ: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ദക്ഷിണമേഖല ശാഖയുടെ 50-ാം വാര്‍ഷിക സമ്മേളനം ഇന്നുമുതല്‍ 29 വരെ വൈത്തിരി വില്ലേജില്‍ നടക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 600ഓളം മനോരോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രോഗനിര്‍ണയത്തില്‍ പ്രതിഭാസ വിജ്ഞാനീയ, നാഡീ ശരീരശാസ്ത്ര സമീപനങ്ങളുടെ ഏകോപന സാധ്യതകളാണ് സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയം. ഈ വിഷയങ്ങളില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്ത മനോരോഗ വിദഗ്ധര്‍ പ്രഭാഷണം നടത്തും. വ്യക്തിത്വ വൈകല്യങ്ങള്‍ ഒരു സമസ്യ എന്ന വിഷയത്തില്‍ പ്രഗത്ഭരായ മനോരോഗ വിദഗ്ധരുടെ പാനല്‍ ചര്‍ച്ചയും നടക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാല്‍പതിലധികം യുവ മാനസിക രോഗ വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങള്‍ അവതരിപ്പിക്കും.
പോസ്റ്റര്‍ അവതരണം, ബിരുദ വിദ്യാര്‍ഥികളുടെ പ്രശ്‌നോത്തരി മത്സരം, മനോരോഗ ചികിത്സയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിക്കല്‍ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. തുടര്‍ വിദ്യാഭ്യാസ സമ്മേളനം ഇന്ന് ദക്ഷിണ മേഖലാ അധ്യക്ഷന്‍ ഡോ. ശിവരാമകൃഷ്ണനും 50-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ശശി തരൂര്‍ എം.പിയും നിര്‍വഹിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."