HOME
DETAILS

ക്ഷേമനിധി അടക്കാനാകാതെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

  
backup
October 26 2017 | 20:10 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae


പൊന്നാനി: പൊന്നാനി ഫിഷറീസ് ക്ഷേമനിധി ഓഫിസില്‍ ക്ഷേമനിധി അടക്കാനാകാതെ മത്സ്യത്തൊഴിലാളികള്‍ വലയുന്നു.
പൊന്നാനി താലൂക്ക് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ഓഫീസിലെത്തുന്നവരാണ് മണിക്കൂറുകളോളം ക്യൂ നിന്ന് വലയുന്നത്. നേരത്തെ ആഴ്ചയില്‍ നാലു ദിവസം പണമടക്കാന്‍ സൗകര്യമുണ്ടായിരുന്നത് രണ്ട് ദിവസമായി വെട്ടിക്കുറച്ചതോടെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രയാസത്തിലായത്. ഇപ്പോള്‍ ആഴ്ചയില്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും മാത്രമാണ് ക്ഷേമനിധി അടക്കാന്‍ സൗകര്യമുള്ളത്.
ഈ വര്‍ഷത്തെ ക്ഷേമനിധി അടക്കുന്നതിനുള്ള സൗകര്യം നാളെ വരെ മാത്രമായിരുന്നു. സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ നൂറുകണക്കിനാളുകളാണ് ആഴ്ചകളായി ഓഫീസിനു മുന്നില്‍ കൂ നിന്ന് വലയുന്നത്. ഈ ഉത്തരവിനെത്തുടര്‍ന്ന് പ്രതിഷേധവും ശക്തമായി. രാവിലെ മുതല്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ക്ഷേമനിധി അടക്കാന്‍ ഓഫീസിനു മുന്നില്‍ കാത്തുകെട്ടി നിന്നത്. നേരത്തെ പാലപ്പെട്ടിയിലെ ഫിഷറീസ് ഓഫീസില്‍ ക്ഷേമനിധി അടക്കാന്‍ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഇത് നിര്‍ത്തലാക്കിയതോടെ പൊന്നാനി താലൂക്കിലെ ഏഴ് മത്സ്യഗ്രാമങ്ങളിലുള്ളവരും പൊന്നാനി ക്ഷേമനിധി ഓഫീസിലെത്തണ്ട ഗതികേടിലാണ്. പൊന്നാനി താലൂക്കില്‍ അഴീക്കല്‍, മരക്കടവ്, മുക്കാടി, തെക്കേകടവ് ,പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി എന്നീ മത്സ്യ ഗ്രാമങ്ങളിലായി ഏകദേശം പതിനയ്യായിരത്തോളം ക്ഷേമനിധി അംഗങ്ങളാണുള്ളത്. ക്ഷേമനിധി അടക്കാനുള്ള ദിവസം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പൊന്നാനി ഓഫീസ് വിഭജിച്ച് വെളിയങ്കോട് മേഖല കേന്ദ്രീകരിച്ച് മറ്റൊരു ഓഫീസ് നിര്‍മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പൊന്നാനി ഓഫിസില്‍ സ്ഥിരം ഓഫീസറെ നിയമിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  6 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  17 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  21 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  35 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  40 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago