HOME
DETAILS
MAL
പരപ്പനങ്ങാടിയില്‍ തീരമാവേലി പദ്ധതി ആരംഭിച്ചു
backup
October 26 2017 | 20:10 PM
പരപ്പനങ്ങാടി: സംസ്ഥാന ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്റെ (സാഫ്) നേതൃത്വത്തില്‍ തീരദേശവാസികള്‍ക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ജില്ലയിലെ രണ്ടാമത്തെ തീരമാവേലി പദ്ധതിക്ക് പരപ്പനങ്ങാടിയില്‍ തുടക്കമായി. ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയില്‍ മാപ്പൂട്ടില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി സൂപ്പര്‍മാര്‍ക്കറ്റാണ് പരപ്പനങ്ങാടി തീരമാവേലി സ്റ്റോറായി മാറിയത്. പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.വി ജമീല ടീച്ചര്‍ അധ്യക്ഷയായി. എച്ച് ഹനീഫ, രാജു ആനന്ദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."