HOME
DETAILS
MAL
'തവനൂര്‍ പഞ്ചായത്തിലെ ലാപ്ടോപ് ക്രമക്കേട് ഉദ്യോഗസ്ഥതലത്തില്‍ അന്വേഷിക്കണം'
backup
October 26 2017 | 20:10 PM
എടപ്പാള്‍: തവനൂര്‍ പഞ്ചായത്തിലെ ലാപ്ടോപ്പുകള് വിതരണത്തിലെ ക്രമക്കേട് ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്ത്. സി.പി.എം പിന്തുണയുള്ള പ്രസിഡന്റ് സി.പി.എം അംഗങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെങ്കില്‍ പ്രസിഡന്റിന് നല്കുന്ന പിന്തുണ പിന്‍വലിക്കാന്‍ സി.പി.എം തയാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പി ജി പ്രഫഷണല്‍ കോഴ്സിന് പഠിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായി വാങ്ങിയ 12 ലാപ് ടോപ്പുകള്‍ വിതരണം നടത്തിയതിലെ ക്രമക്കേട് വിവാദമായതോടെയാണ് പൊലിസ് അന്വേഷണമെന്ന വിചിത്രവാദവുമായി സി.പി.എം രംഗത്ത് വന്നിട്ടുള്ളതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."