HOME
DETAILS
MAL
കട തകര്‍ത്തെന്ന് ആരോപണം; പ്രതികാരമെന്ന് ബി.ജെ.പി
backup
October 26 2017 | 20:10 PM
ചങ്ങരംകുളം: കട ആക്രമിച്ചു എന്ന പേരില്‍ വ്യാജപരാതി നല്കി രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ഭാരവാഹികള്‍ പറഞ്ഞു. ആലങ്കോട് പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിലെ കടമുറിയുടെ പുറത്തുകെട്ടിയ ഭാഗം തകര്‍ത്തെന്നു പറഞ്ഞാണ് പരാതി നല്‍കിയിട്ടുള്ളത്. കുടുംബശ്രീയില്‍ നടന്ന അഴിമതിയെക്കുറിച്ച് പൊലീസിലും കുടുംബശ്രീ മിഷനിലും പരാതി നല്‍കിയതിനു പ്രതികാരമായാണ് വ്യാജ പരാതി നല്‍കിയതെന്ന് ഭാരവാഹികളായ രജിതന്‍ പന്താവൂര്‍, കൃഷ്ണന് പാവിട്ടപ്പുറം, എന്‍.പി.ജയരാജ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."