HOME
DETAILS
MAL
ഒരാഴ്ചക്കുള്ളില്‍ മൂന്ന് മരണം; കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാത കുരുതിക്കളമാകുന്നു
backup
October 26 2017 | 20:10 PM
എടപ്പാള്‍: കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാതയില്‍ അപകടപരമ്പര നിത്യസംഭവമായി മാറുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മൂന്നുപേരുടെ ജീവനാണ് ഈ പാതയില്‍ പൊലിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ദേശീയപാതയിലെ പള്ളപ്രത്ത് കാര്‍ സ്കൂട്ടറിലിടിച്ച് കുട്ടുക്കാനകത്ത് അബൂബക്കര്‍ മരിച്ചിരുന്നു. കഴിഞ്ഞദിവസം ഈ പാതയിലെതന്നെ പന്താപാലത്തിനടുത്തുവെച്ച് അജ്ഞാതവാഹനമിടിച്ച് കാടഞ്ചേരി സ്വദേശി കുമാരനും മരിച്ചു. കഴിഞ്ഞ പതിനെട്ടിനാണ് കടകശ്ശേരി ഐഡിയല്‍ സ്കൂള്‍ അധ്യാപിക ശ്രീഷ്മ സ്കൂട്ടറില്‍ പോകുമ്പോള്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്. വാഹനങ്ങളുടെ അമിതവേഗവും ദേശീയപാതയില്‍ വൈദ്യുതിവിളക്കുകളില്ലാത്തതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത്.
പാതയില്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും വ1ിളസ് പെട്രോളിങ്ങ് കര്‍ശന മാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."