മാതൃശിശു ആശുപത്രി വികസനം; നാല് കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു
പൊന്നാനി: പൊന്നാനി മാതൃ ശിശു ആശുപത്രിയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് കോടി രൂപകൂടി അനുവദിച്ചു. പൊന്നാനി മണ്ഡലത്തിലെ ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന മാതൃ ശിശു ആശുപത്രി പൂര്‍ണ സജ്ജമായി തുറക്കുന്നതിന്റെ ഭാഗമായി നടത്തേണ്ട വികസനത്തിലേക്കായാണ് 4.6 കോടി രൂപ കൂടി അനുവദിച്ചത് .
പൊന്നാനിയിലെ ജനപ്രതിനിധിയായ സ്പീക്കറുടെ ഇടപെടലാണ് ഫണ്ട് അനുവദിക്കാന്‍ കാരണം. ഇതോടെ ആശുപത്രിയിലെ ഒ.പിയിലേക്കും കിടത്തിചികിത്സക്കും ആവശ്യമായ മുഴുവന്‍ ഉപകരണങ്ങളും വാങ്ങുന്നതിന് ഇപ്പോള്‍ ലഭിച്ച 4.6 കോടി രൂപ ഉപയോഗിക്കും . ആശുപത്രിയുടെ ഉള്ളില്‍ ആവശ്യമായ ഇന്നര്‍ പാര്‍ട്ടീഷ്യന്‍ അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2018 ജനുവരിയോട് കൂടി പൂര്‍ത്തിയാക്കാനും തുടര്‍ന്ന് ഉദ്ഘാടനം നടത്താനും ഇന്നലെ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി .
ആശുപത്രിയിലേക്ക് അനുവദിച്ച ഡോക്ടര്‍മാരുടെ സ്‌പെഷ്യാലിറ്റി കേഡര്‍ തസ്തികകള്‍ പ്രൊബേഷനിലൂടെ നിയമനം നടത്തുവാനും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി.
യോഗത്തില്‍ ആരോഗ്യ സെക്രട്ടറി ,ആരോഗ്യ ഡയരക്ടര്‍ ,പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ,ഇലക്ട്രിക്കല്‍ ചീഫ് എഞ്ചിനീയര്‍ ,ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ആശ എന്നിവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."