എന്‍. ശംസുദ്ദീന്‍ എം.എല്‍.എ ഗെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
അരീക്കോട്: കഴിഞ്ഞ കാലങ്ങളില്‍ ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരംഗത്ത് ഉണ്ടായിരുന്ന സി.പി.എം അധികാരം ലഭിച്ചപ്പോള്‍ ഓന്തിനെ പോലെ നിറംമാറുകയാണെന്ന് അഡ്വ. എന്‍.ശംസുദ്ധീന്‍ എം.എല്‍.എ.
എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ ജനകീയസമര സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപ്പന്തലും പദ്ധതിപ്രദേശവും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരസമിതി ചെയര്മാന് ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷനായി. സലാം തേക്കുംകുറ്റി, കെ.സി.എ ഷുക്കൂര്‍, ബഷീര്‍ പുതിയോട്ടില്‍, കാരങ്ങാടന്നജീബ്, റഷീഫ് കണിയാത്ത്, കെ.കോയ, അബ്ദുല്‍ ബറ് മാസ്റ്റര്‍, കരീം പഴങ്കല്‍, കെ.നൗഷാദ്, ജാഫര്‍ എരഞ്ഞിമാവ്, നൂറുദ്ധീന്‍ കക്കാട്, ഹംസ മുണ്ടയില്‍, എ.ഡി യൂസുഫ്, സമദ് മുക്കം, ബാബു പുലകുന്നത്ത്, എ.കെ റാഫി, എം.മുഹമ്മദലി വാദിനൂര്, കമറുദ്ദീന് കൊക്കഞ്ചിരി, ടി.പി ഷൗക്കത്തലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."