സഹപാഠിക്കൊരു വീട്; വിദ്യാര്‍ഥികളുടെ സാഫല്യം പദ്ധതി വിജയത്തിലേക്ക്
വണ്ടൂര്‍:വാണിയമ്പലം സ്കൂള്‍ കുട്ടികളുടെ സഹപാഠിക്കൊരു വീടെന്ന ആശയം ലക്ഷ്യം വച്ചുള്ള സാഫല്യം പദ്ധതിക്ക് വിജയതിളക്കം. ആദ്യ വീടിന്റെ താക്കോല്‍ ദാനം സ്കൂളില്‍ നടന്ന ചടങ്ങില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവു വന്ന വീടു നിര്‍മാണത്തിന് ഒന്നര ലക്ഷം രൂപ വിദ്യാര്‍ഥികളും ഒന്നേകാല്‍ ലക്ഷം രൂപ അധ്യാപകരും, ബാക്കി തുക പി.ടി.എയും സന്നദ്ധ സംഘടനകളുമാണ് വഹിച്ചത്. സ്കൂളിലെ വിദ്യാര്‍ഥികളില്‍ പ്രത്യേക സര്‍വേ നടത്തിയാണ് വീടില്ലാത്ത നിര്‍ധനരായ 25 വിദ്യാര്‍ഥികളെ കണ്ടെത്തിയത്. തദ്ദേശ സ്ഥാപനങ്ങളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് ഇവര്‍ക്ക് മുഴുവന്‍ വീടു വച്ച് നല്‍കാനാണ് പദ്ധതി. ഇതില്‍ അഞ്ച് വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണ്. സ്കൂളില്‍ നടന്ന ചടങ്ങില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചിലവഴിച്ച നിര്‍മിച്ച് ഹൈസ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വിവിധ പദ്ധതി പ്രഖ്യാപനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി.
നവപ്രഭ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആലിപ്പറ്റ ജമീലയും, പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താന്‍ സ്കൂളൊരുക്കിയ പീസ് പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജുവൈരിയയും, ശ്രദ്ധ പദ്ധതി ഉദ്ഘാടനം ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ കെ.ടി മോഹന്‍ദാസും നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റോഷ്നി കെ.ബാബു,പോരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ് അര്‍ച്ചന, വൈസ് പ്രസിഡന്റുമാരായ എം.കെ നാസര്‍,കണ്ണിയന്‍ കരീം, പഞ്ചായത്തംഗങ്ങളായ ബേബി കമലം,കെ.നളിനി,സത്യഭാമ, പ്രിന്‍സിപ്പല്‍ പവിത്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."